മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ ധൈര്യം കാണിക്കണം: രമേശ് ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: ശശീന്ദ്രന്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ സെക്രട്ടേറിയറ്റില്‍ കയറുന്നത് തടഞ്ഞ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ബഹികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ മാധ്യമങ്ങള്‍ പ്രതിഷേധിക്കാത്തതെന്തുകൊണ്ടെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ദിലീപ് കേസില്‍ സിനിമ മാറി നില്‍ക്കും!! വഴിത്തിരിവ് കാത്തുനിന്ന പോലീസ്, ദിലീപ് കുടുങ്ങിയത് ഇങ്ങനെ

എകെ ശശീന്ദ്രനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണ്. ഇടതുപക്ഷം കെട്ടിയാഘോഷിക്കുന്ന സദാചാത്തിനെതിരല്ലേ ഇതെന്നും, ജനങ്ങളോട് മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫോണിലൂടെ നടത്തിയ അശ്ലീല സംഭാഷണങ്ങള്‍ പരസ്യമായതുകൊണ്ടാണ് ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നത്.

chennithala

അത് ചെയ്തിട്ടില്ലായെന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. പൊതു ജീവിതത്തില്‍ മന്ത്രിയായിരിക്കേണ്ട ഒരു വ്യക്തി ചെയ്ത ഏറ്റവും കുറ്റകരമായ ഒരു കാര്യത്തെുടര്‍ന്നാണ് അദ്ദേഹം രാജിവെക്കാനുള്ള സാഹചര്യമുണ്ടായത്. ശശീന്ദ്രനെ വീണ്ടു മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ദിലീപ് എട്ടാം പ്രതി, താന്‍ മുഖ്യസാക്ഷി... മഞ്ജു അറിഞ്ഞത് കാസര്‍കോട്ട് വച്ച്, നടി സംഘാടകരോട് പറഞ്ഞത്

സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കയറേണ്ട എന്ന് ആരാണ് ഉത്തരവ് കൊടുത്തതെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി അംഗീകരിക്കാനാകിലെലന്നും പ്രതിക്ഷം അതിനെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
മാധ്യമങ്ങളെ സെക്രട്ടേറിയറ്റില്‍ തടഞ്ഞ സംഭവം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്