കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മൃദു ഹിന്ദുത്വം സ്വീകരിക്കുന്നു: ചെന്നിത്തല

  • By Aswathi
Google Oneindia Malayalam News

കൊല്ലം: മോഡി അനുയായികളായിരുന്ന നമോവിചാര്‍ മഞ്ച് സിപിഎമ്മില്‍ ലയിച്ചതിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. നമോ വിചാര്‍ മഞ്ചിന്റെ പ്രവര്‍ത്തകരെ സിപിഎമ്മില്‍ ചേര്‍ത്തത് ഇതിന്റെ ഭാഗമായാണെന്ന് ചെന്നിത്തല പറയുന്നു.

ആരെയും സ്വീകരിക്കേണ്ട ഗതികേട് വന്നിരിക്കുകയാണ് സിപിഎമ്മിനെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഒ കെ വാസു ഉള്‍പ്പടെയുള്ള ബിജെപി വിമതര്‍ നമോവിചാര്‍ വിട്ട് കഴിഞ്ഞാഴ്ചയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. വിഎസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നും സെക്രട്ടറിയേറ്റ് തീരുമാനം നടപ്പാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.

Ramesh Chennithala

അതേ സമയം ബിജെപിയില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് ചേരുന്നതിന് വലത് പക്ഷത്തിന് കടുത്ത ആശങ്കയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കപട ഇടതുപക്ഷമാണ് നമോവിചാര്‍ മഞ്ചിന്റെ സിപിഎം പ്രവേശനത്തെ എതിര്‍ക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

ടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിന് വിടുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് ചെന്നിത്തല അറിയിച്ചു.

English summary
Home Minister Ramesh Chennithala criticizing the dissolve of namo Vichar Manch in CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X