• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്വന്തം വാക്കുകള്‍ മറക്കരുത്; തോമസ് ഐസക്ക്

തിരുവനന്തപുരം: യുഡിഎഫിനും മുസ്ലീം ലീഗിനും എതിരെയുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ ചെന്നിത്തലയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. കോണ്‍ഗ്രസിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് മുസ്ലിംലീഗ് ഏറ്റെടുത്തതിനെ മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനങ്ങളോടു പ്രതികരിക്കുമ്പോള്‍ രമേശ് ചെന്നിത്തല സ്വന്തം വാക്കുകള്‍ മറന്നു പോകരുതെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

സ്വന്തം വാക്കുകള്‍ മറന്നു പോകരുത്

സ്വന്തം വാക്കുകള്‍ മറന്നു പോകരുത്

കോണ്‍ഗ്രസിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് മുസ്ലിംലീഗ് ഏറ്റെടുത്തതിനെ മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനങ്ങളോടു പ്രതികരിക്കുമ്പോള്‍ രമേശ് ചെന്നിത്തല സ്വന്തം വാക്കുകള്‍ മറന്നു പോകരുത് എന്ന് അഭ്യര്‍ത്ഥിക്കട്ടെ. ''കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ'' എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാഞ്ഞത്.

ഒരു ലക്ഷ്മണരേഖയുണ്ടാകണം

ഒരു ലക്ഷ്മണരേഖയുണ്ടാകണം

വര്‍ഗീയകക്ഷികളും സാമുദായിക കക്ഷികളുമായി ബന്ധം പുലര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിന് ഒരു ലക്ഷ്മണരേഖയുണ്ടാകണം എന്ന സികെജിയുടെ പ്രസ്താവനയെ താന്‍ അക്ഷരംപ്രതി പിന്താങ്ങുന്നു എന്നാണ് രമേശ് ചെന്നിത്തല അന്ന് പറഞ്ഞത്. 2013 ജൂണില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇതോടൊപ്പം ചേര്‍ക്കുന്നു.

എന്തൊരുത്സാഹമായിരുന്നു

എന്തൊരുത്സാഹമായിരുന്നു

അന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയ ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നു തന്നെയാണോ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. അല്ലെന്നാണ് വാര്‍ത്തകള്‍. യുഡിഎഫും വെല്‍ഫയര്‍ പാര്‍ടിയും തമ്മിലുള്ള സഖ്യം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ കേരളത്തിനു മുന്നിലുണ്ട്. വെല്‍ഫയര്‍ പാര്‍ടിയുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാട് സ്വീകരിച്ച കെപിസിസി അധ്യക്ഷനെ തിരുത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ എന്തൊരുത്സാഹമായിരുന്നു.

ഈ ധാരണയുടെ പിന്നില്‍

ഈ ധാരണയുടെ പിന്നില്‍

ഒരിക്കല്‍ എഐസിസി നിലപാടു വരെ ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് തന്റെ ഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നു. അതിതൊന്നും പുല്ലുവിലപോലും കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവിനും അറിയുന്നതല്ലേ. ആരായിരുന്നു ഈ ധാരണയുടെ പിന്നില്‍? കെപിസിസി അധ്യക്ഷന്റെ പരസ്യനിലപാടിനെ തള്ളിക്കളഞ്ഞ് വെല്‍ഫയര്‍ പാര്‍ടിയുടെ ജില്ലാ നേതാക്കളെയടക്കം സ്വതന്ത്രവേഷത്തില്‍ യുഡിഎഫ് പാനലിന്റെ ഭാഗമാക്കിയത് ആരുടെ അജണ്ട പ്രകാരമായിരുന്നു?

 തെളിഞ്ഞ സത്യങ്ങളാണ്

തെളിഞ്ഞ സത്യങ്ങളാണ്

കേരളത്തിലെ കോണ്‍ഗ്രസിന് ഒരു നേതൃത്വവുമില്ലെന്നും തങ്ങളുടെ താളത്തിനു തുള്ളുന്നവരിലൂടെ കോണ്‍ഗ്രസിനുള്ളില്‍പ്പോലും ലീഗിന്റെ അജണ്ടയാണ് നടപ്പാകുന്നതെന്നും പകല്‍വെളിച്ചത്തില്‍ തെളിഞ്ഞ സത്യങ്ങളാണ്. അതൊന്നും മറച്ചുവെയ്ക്കാനുള്ള വാക്‌സാമര്‍ത്ഥ്യം രമേശ് ചെന്നിത്തലയ്ക്കില്ല. അത് അദ്ദേഹം തിരിച്ചറിയുന്നത് നല്ലത്.

കോണ്‍ഗ്രസിനുള്ളിലുണ്ട്

കോണ്‍ഗ്രസിനുള്ളിലുണ്ട്

ലീഗിന്റെ അപ്രമാദിത്തത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്. 2013ല്‍ താന്‍ നടത്തിയ ലീഗ് വിമര്‍ശനത്തില്‍ പുളകം കൊണ്ട് പരസ്യപ്രസ്താവന നടത്തിയത് കെ മുരളീധരനും ആര്യാടന്‍ മുഹമ്മദുമൊക്കെയായിരുന്നു എന്നും ചെന്നിത്തല മറക്കാന്‍ പാടില്ല. രമേശ് ചെന്നിത്തല ഇപ്പോഴാണ് യഥാര്‍ത്ഥ കെ.പി.സി.സി പ്രസിഡന്റായത് എന്നായിരുന്നു ആര്യാടന്റെ പ്രതികരണം.

കേരളം മറന്നിട്ടില്ല.

കേരളം മറന്നിട്ടില്ല.

മുസ്ലീം ലീഗിന് ആക്രാന്തം കൂടിയതുകൊണ്ടാണ് അവരുടെ മതേതര മുഖം നഷ്ടമായതെന്ന് തുറന്നടിച്ചത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലീഗിന്റെ ഇടപെടലുകള്‍ അതിരു കവിയുന്നുവെന്ന വിമര്‍ശനം പരസ്യമായി ഉയര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. ഇന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ ആക്രോശവുമായി ഇറങ്ങുന്ന രമേശ് ചെന്നിത്തല പോലും ലക്ഷ്മണരേഖയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതൊന്നും കേരളം മറന്നിട്ടില്ല. യുഡിഎഫിനുള്ളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ രൂക്ഷതയൊന്നും മുഖ്യമന്ത്രിയുടെ പ്രതികരണത്തിലില്ല.

English summary
Chennithala should not forget his own words when responding to CM's criticisms Says, Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X