യെച്ചൂരിവാക്ക് പാലിക്കണം!!! കേരളത്തില്‍ മദ്യമൊഴുകരുത്!!! ചെന്നിത്തലയുടെ കത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിൽ പൂട്ടിയ ബാറുകൽ തുറക്കില്ലെന്നും യുഡിഎഫ് സർക്കാർ കൊണ്ടു വന്ന മദ്യ നയം മാറ്റില്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി നൽകിയ വാക്ക് പാലിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നില. 2016 ഏപ്രിൽ 8 ന് ചെന്നിത്തല ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലേ‍ മദ്യനയത്തിൽ മാറ്റം കൊണ്ട് വരില്ലെന്ന് നൽകിയ ഉറപ്പ് ഓർമിപ്പിച്ചായിരുന്നു കത്ത്.

chennithala

തിരഞ്ഞെടുപ്പ് കാലത്ത് മദ്യനയത്തിൽ മാറ്റമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചിരുന്നു. സെക്രട്ടറി നടത്തുന്ന പ്രഖ്യാപനങ്ങൾ പാർട്ടിയുടെ അന്തിമ തീരുമാനമാണ്.എന്നാൽ ഇടത് സർക്കാർ തിരഞ്ഞെടുപ്പ് കാലാത്ത് തങ്കൾ ജനങ്ങൾക്ക് നൽകി വാഗ്ദാനം അട്ടിമറിച്ച് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കുകയാണ്.കൂടാതെ പുതിയ ബാറുക്കുകയും ചെയ്തു. ഈ പ്രവർത്തി മുഖേനെ കേരളത്തിൽ മദ്യമൊഴുക്കനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി മദ്യശാലകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻഒസി വേണെമെന്നുള്ള നിബന്ധന ഇടതു സർക്കാർ എടുത്തു കളഞ്ഞു.പാതയേരത്തെ മദ്യശാലകൾ പാടില്ലെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ സങ്കേതികത്വത്തിന്റെ പേരിൽ അട്ടിമറിച്ച് മദ്യശാലകൾ തുറന്നു.

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മധ്യ വിൽപ്പന ഘട്ടംഘട്ടമായി ജനങ്ങൽ അംഗീകരിച്ചിച്ചിരുന്നു.സുപ്രീം കോടതിയും കേരളത്തിന്റെ മദ്യനയത്തെ അംഗീകരിച്ചിരുന്നു.കേരളത്തിലെ മദ്യപാനികൾപോലും പുതിയ നയവുമായി ചേർന്നു വന്നിരുന്ന അവസ്ഥയിലാണ് ഇടതു സർക്കാർ വീണ്ടും കേരളത്തിൽ മദ്യമൊഴുക്കാൻ ശ്രമിക്കുന്നത്.കുറഞ്ഞ മദ്യപാന മൂലം കേരളത്തിൽ അക്രമങ്ങൾക്ക് കുറവ് സംഭവിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്ത് മദ്യനയത്തിനെതിരെ അലയടിച്ച ജനവികാരത്തെ കണ്ടില്ലെന്നു നടിച്ചാണ് ഇടതു സർക്കാർ മദ്യമൊഴുക്കാൻ നോക്കുന്നത്. അർക്ക് വേണ്ടിയാണ് ഇടത് സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തുന്നതെന്ന് വ്യക്തമല്ല.കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു സർക്കാരിന്റെ മദ്യനയം നടയണമെന്നും അതു വഴി ജനങ്ങൽക്ക് നൽകിയ വാക്ക് പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്.

English summary
ldf government liquor policy re thinking; chennithala send letter to yechury.
Please Wait while comments are loading...