Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴു നായ്ക്കളുടെ കണ്ണുവെട്ടിച്ച് മോഷണം; പ്രതികള്‍ പിടിയില്‍

കണ്ണൂര്‍: കള്ളന്മാരെ തുരത്താനായി വീട്ടമ്മ വളര്‍ത്തിയിരുന്ന ഏഴു നായ്ക്കളുടെയും കണ്ണുവെട്ടിച്ച് തന്ത്രപരമായി കവര്‍ച്ച നടത്തിയ പ്രതികള്‍ ഒടുവില്‍ പിടിയിലായി. കണ്ണൂര്‍ ചെറുപുഴ മഞ്ഞക്കാട്ടെ പന്നിയാനിക്കല്‍ ബ്രിജിത്ത(70)യുടെ വീട്ടില്‍ നടന്ന കവര്‍ച്ചക്കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ജോസ്ഗിരിയിലെ അലകനാല്‍ എ.ജെ.സന്ദീപ് (29), പാടിയോട്ടുചാല്‍ മച്ചിയിലെ പുതിയാപറമ്പില്‍ പി.ജെ.സാജന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വാളയാര്‍ ചെക്‌പോസ്റ്റില്‍ വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്. പോലീസ് വാഹന പരിശോധന നടത്തവെ സാജന്റെ ആഡംബര കാറില്‍ അത്യാധുനിക മോഷണ ഉപകരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചെറുപുഴ കവര്‍ച്ചക്കേസില്‍ ഉള്‍പ്പെട്ടവരാണെന്നറിഞ്ഞത്. ഇവരെ അടുത്ത ദിവസം തന്നെ ബ്രിജിത്തയുടെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിക്കും.

arrest

നാല്‍പ്പതു വര്‍ഷക്കാലം ജര്‍മനിയിലായിരുന്ന ബ്രിജിത്ത തനിച്ചാണ് മഞ്ഞക്കാട്ടെ വീട്ടില്‍ താമസം. ഏക മകന്‍ ബാംഗ്ലൂരിലാണ്. തനിച്ചു താമസിക്കുന്നതിനാല്‍ ഏഴ് നായ്ക്കളെയും ഇവര്‍ വളര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായ് 13ന് പ്രതികള്‍ നായ്ക്കളുടെ കണ്ണുവെട്ടിച്ച് ബ്രിജിത്തയുടെ വീട്ടിനുള്ളല്‍ പ്രവേശിച്ചു. വീടിന്റെ പിറകുവശത്തുകൂടി ഒന്നാം നിലയിലേക്കാണ് പ്രതികള്‍ കയറിയത്.

ശബ്ദം കേട്ട് മുകളിലെത്തിയ ബ്രിജിത്തയെ പ്രതികള്‍ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തു. കഴുത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ഷെല്‍ഫില്‍ നിന്നും കൂടുതല്‍ ആഭരണങ്ങള്‍ കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു. അമ്പതോളം പവനും അമ്പതിനായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു

വീടുമായി അടുത്തു പരിചയമുള്ളവരാണ് കവര്‍ച്ചക്കാര്‍ എന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണം. പോലീസ് പിടിയിലായ സാജന്‍ പ്രദേശത്തെ നല്ല സാമ്പത്തിക നിലയിലുള്ള വ്യക്തിയാണ്. ഇയാള്‍ തന്നെയാണ് മോഷണം ആസൂത്രണം ചെയ്തത്. അറസ്റ്റിലായവരെ കൂടാതെ മൂന്ന് തമിഴ് നാട്ടുകാരെയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+