കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കര ചേതന സൊസൈറ്റി ഡബ്ല്യുഎസ്എസ് സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബയോവിന്‍ അഗ്രോ റിസര്‍ച്ച് എന്നിവയുടെ പ്രവര്‍ത്തങ്ങള്‍ മനസിലാക്കുന്നതിന് മാവേലിക്കര രൂപതയുടെ ഔദ്യോഗിക സാമൂഹ്യ സേവന വിഭാഗമായ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. ബയോവിന്‍ അഗ്രോ റിസര്‍ച്ച്, ബോയ്സ്ടൗണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ടീം അംഗങ്ങള്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ജൈവകൃഷി വികസന വ്യാപന പദ്ധതി, ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, ഔഷധ വ്യാപന പദ്ധതി, വനിതാ വികസന പദ്ധതി, വികാസ് പീഡിയ, സമഗ്ര നീര്‍ത്തട വികസന പദ്ധതി തുടങ്ങിയവ ഏറെ ആകര്‍ഷകമാണെന്നും ഇവ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ് മെന്റ് സൊസൈറ്റിക്ക് മാതൃകകളാക്കാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

സന്ദര്‍ശനത്തിന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം കോ ഓര്‍ഡിനേറ്റര്‍ റെവ. ഫാ. പോള്‍ കൂട്ടാല, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റെവ. ഫാ. ബിജോ കറുകപ്പള്ളില്‍, ബയോവിന്‍ അഗ്രോ റിസര്‍ച്ച് ചെയര്‍മാന്‍ റെവ.ഫാ. ജോണ്‍ ചൂരപ്പുഴ, പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, ബോട്ടണിസ്റ്റ് ബിജു. കെ. ജെ. എന്നിവര്‍ നേതൃത്വം നല്‍കി. ചേതന മാവേലിക്കരയുടെ ഡയറക്ടര്‍മാരായ റെവ. ഫാ. ബിന്നി, റെവ.ഫാ. ലൂക്കോസ് എന്നിവര്‍ ഉള്‍പ്പെടുന്ന 37 പ്രവര്‍ത്തകരാണ് ടീമില്‍ ഉണ്ടായിരുന്നത്.

chethana

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി കേരളത്തില്‍ നടപ്പിലാക്കിവരുന്ന ദീന്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ സെന്ററുകളില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തിയിരുന്നു. കേരളത്തില്‍ 62 വികസന ഏജന്‍സികളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, നടത്തിപ്പിലെ ഗുണമേന്മ, തൊഴില്‍ നല്‍കുന്നതില്‍ സജീവത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവില്‍ ഫുഡ് പ്രോസസ്സിംഗ്, ഫാഷന്‍ ഡിസൈനിങ്, സുവിങ് മെഷീന്‍ ഓപ്പറേറ്റര്‍, ബി. പി. ഒ. എന്നീ സാങ്കേതിക പരിശീലങ്ങളാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്നുവരുന്നത്. സാങ്കേതിക പരിശീലനത്തിന് പുറമെ കമ്പ്യൂട്ടര്‍ പഠനം, ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന പ്രാവിണ്യം, സോഫ്റ്റ് സ്‌കില്‍സ് എന്നിവയും പഠിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ടുമനസിലാക്കാനായിരുന്നു ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ എത്തിയത്.

English summary
Chethana society at Wayanad WSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X