'കള്ളന്‍ കപ്പലില്‍' തന്നെ; മാണിക്കെതിരായ കോഴി കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് നിയമോപദേശകന്‍
വിജിലന്‍സ് നിയമോപദേശകനായിരുന്ന പികെ മുരളീകൃഷ്ണനാണ് മാണിക്കെതിരായ അന്വേഷണം അടിടമറിക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ കോഴി കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് നിയമോപദേശകനായിരുന്ന പികെ മുരളീകൃഷ്ണനാണ് മാണിക്കെതിരായ അന്വേഷണം അടിടമറിക്കാന്‍ ശ്രമിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുരളീകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം. കോഴിക്കോഴ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും.

തിരുവന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും കേസ് അന്വേഷിക്കുന്നത്. കോഴി ഇറക്കുമതി കേസില്‍ കേസ് വിജിലന്‍സിന് മുന്നിലെത്തിയപ്പോള്‍ മാണിക്ക് മുരളീകൃഷ്ണന്‍ ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു. മാണിക്കെതിരായ തെളിവുകള്‍ മറച്ച് വച്ചാണ് നിയമോപദേശകന്‍ വിജിലന്‍സിന് ഉപദേശം നല്‍കിയത്.
കേസ് ആദ്യം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അന്നത്തെ നിയമോപദേശകനായ മുരളീകൃഷ്ണന്‍ വിവരങ്ങള്‍ മറച്ചുവെച്ചു. അഴിമതിക്കേസില്‍ മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി എന്നുമാണ് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. അഴിമതിക്ക് കൂട്ട് നിന്ന മുരളീകൃഷ്ണന് പുനര്‍നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോഴ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയോഗിച്ചിട്ടുണ്ട്. കോട്ടയം, തൃശൂര്‍ ജില്ലകളിലായുള്ള പരാതികളില്‍ എറണാകുളം റേഞ്ച് അന്വേഷിക്കുന്നതിന് പകരം പ്രത്യേക സംഘമായിരിക്കും കേസ് അ്‌ന്വേഷിക്കുന്നത്. നിയമോപദേശകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുരളീകൃഷ്ണനെതിരെ അന്വേഷണം ഉടനുണ്ടാകും. അടുത്ത ദിവസം തന്നെ വിജിലന്‍സ് ഡയറക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നാണ് വിവരം.
കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് നികുതി പിരിച്ചെടുക്കുന്നതില്‍ സ്‌റ്റേ നല്‍കി 62 കോടിയുടെ അഴിമതി നടത്തിയെന്നാണ് മാണിക്കെതിരായ കേസ്. നികുതി വെട്ടിക്കാന്‍ കൂട്ട് നിന്ന് മാണി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. പരാതിയില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയെതിനെതുടര്‍ന്ന് മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications