പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്! ആ രീതി ഉപേക്ഷിക്കണം, അല്ലെങ്കിൽ കടുത്ത നടപടി...

  • Posted By: Desk
Subscribe to Oneindia Malayalam

കൊല്ലം: പോലീസുകാർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പോലീസുകാരെന്ന ഓർമ്മ വേണമെന്ന് അദ്ദേഹം കൊല്ലം സിറ്റി പോലീസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.

സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...

ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധവും ലൈംഗികമാണെന്നാണ് ബൽറാമിന്റെ ചിന്താഗതി!തുറന്നടിച്ച് 'അയൽക്കാരൻ'

''പോലീസിന് പോലീസിന്റേതായ രീതികൾ പ്രകടിപ്പിക്കാനാണ് താൽപ്പര്യമുണ്ടാകുക, രണ്ടു തെറി പറയുക, പറ്റുമെങ്കിൽ നാലു ചാർത്തികൊടുക്കുക. ഇങ്ങനെയെല്ലാമുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ടെന്ന് പണ്ടുപണ്ടേ നമ്മുടെ നാട്ടിൽ പോലീസ് ധരിച്ചുവച്ചിരിക്കുകയാണ്. എന്നാൽ കാലം മാറി, പോലീസും മാറി. എന്നാലും താൻ മാറില്ല എന്നു ചിന്തിക്കുന്ന ചിലർ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്, ആ രീതി ഉപേക്ഷിക്കാൻ തയ്യാറാകണം. ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും''- മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

pinarayi

ഉള്ള പേര് കളയാതിരിക്കാനാണ് പോലീസുകാർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ഒരാൾ ക്രമവിരുദ്ധമായി പ്രവർത്തിച്ചാൽ അതിൽ ഇടപെടാനുള്ള അധികാരം പോലീസിനുണ്ട്. എന്നാൽ ക്രമവിരുദ്ധമായി പ്രവർത്തിച്ച ഒരാളുടെ നേർക്ക് ക്രമവിരുദ്ധമായി ഇടപെടാൻ പോലീസിന് അധികാരമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിനെ പോലീസുകാർ മർദ്ദിച്ച പരാതിയുയർന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി പോലീസുകാർക്ക് മുന്നറിയിപ്പ് നൽകിയത്. കൊല്ലത്തെ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
chief minister pinarayi has given a warning to police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്