കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണത്തിനു കാരണം മണി തന്നെ!! പിണറായി പറയുന്നത്? ദുരൂഹത ഇല്ലത്രേ!!

മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ശക്തമാണ്.ഇതിനിടെയാണ് പിണറായി ഇത്തരത്തിലൊരു പരാമര്‍ശവുമായി എത്തിയിരിക്കുന്നത്.മണിയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ ചില ശീലങ്ങള്‍ തന്നെയാണ് മരണത്തിനു കാരണമെന്നാണ് പിണറായി പറയുന്നത്. മണിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്നാവശ്യപ്പെട്ട് മണിയുടെ ബന്ധുക്കള്‍ നിരാഹാരം നടത്തുന്നതിനിടെയാണ് ദുരൂഹത തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരനായി ജീവിച്ച താരമാണ് മണിയെന്നും പിണറായി പറഞ്ഞു.

 ചെറുപ്രായത്തില്‍

ചെറുപ്രായത്തില്‍

ചില ശീലങ്ങളില്‍ നിന്ന് മാറി നിന്നിരുന്നുവെങ്കില്‍ മണി ഇത്ര ചെറുപ്രായത്തില്‍ തന്നെ മരിക്കില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

 സിബിഐ അന്വേഷണം ഇല്ല

സിബിഐ അന്വേഷണം ഇല്ല

മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് പിണറായി ഇത്തരത്തിലൊരു പരാമര്‍ശവുമായി എത്തിയിരിക്കുന്നത്. മണിയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം തള്ളുന്ന തരത്തിലാണ് പിണറായിയുടെ പരാമര്‍ശം

 അന്വേഷണം പൂര്‍ത്തിയായില്ല

അന്വേഷണം പൂര്‍ത്തിയായില്ല

മണി മരിച്ച് ഒരു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മണിയുടെ ബന്ധുക്കള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തി വരികയാണ്. മണിയുടെ മരണത്തില്‍ ആദ്യം മുതല്‍ക്കേ സംശയം പ്രകടിപ്പിച്ചത് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ്. രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് മണിയുടെ കുടുംബം നിരാഹാരമിരിക്കുന്നത്.

 മൊഴിയില്‍ വൈരുദ്ധ്യം

മൊഴിയില്‍ വൈരുദ്ധ്യം

മണിയുടേത് കൊലപാതകമാണെന്ന് കുടുംബം സംശയിക്കുന്നുണ്ട്. മണിയുടെ സുഹൃത്തുക്കളെയാണ് സംശയിക്കുന്നത്. മണിയുടെ ആരോഗ്യനില ഗുരുതരമായിട്ടുപോലും കുടുംബത്തെ വിവരം അറിയിക്കാതെ മറച്ചുവച്ചുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.കൂടാതെ മരണം സംബന്ധിച്ച് സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് രാമകൃഷണന്‍ പറയുന്നു.

 പ്രതിഷേധം

പ്രതിഷേധം

ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടിയില്‍ നിന്ന് മണിയുടെ ബന്ധുക്കള്‍ വിട്ടു നിന്നു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ബന്ധുക്കള്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആരും എത്തിയില്ല.

 തെളിവില്ല

തെളിവില്ല

കലാഭവന്‍ മണി മരിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരണത്തിലെ ദുരീഹത കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. വിഷം ഉള്ളില്‍ ചെന്നാണ് മണിയുടെ മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ വിഷം എങ്ങനെ മണിയുടെ ഉള്ളില്‍ ചെന്നെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

 മരണം മാര്‍ച്ച് ആറിന്

മരണം മാര്‍ച്ച് ആറിന്

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മരണത്തിന്റെ തലേദിവസം മണിയുടെ ഗസ്റ്റ് ഹൗസായ പാടിയില്‍ നടന്ന പാര്‍ട്ടിയില്‍ മണി നന്നായി മദ്യപിച്ചിരുന്നു. രാവിലെയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

English summary
chief minister pinarayi vijayan says about kalabhavan mani's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X