കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏല്‍പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്ത ജില്ലാ കലക്ടര്‍മാര്‍ ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ആവശ്യത്തിന് വിളിക്കുമ്പോള്‍ കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ല എന്നും പരാതി വരുന്നുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എ ഡി എം പോലുള്ള കീഴുദ്യോഗസ്ഥരെ കാര്യങ്ങള്‍ കൃത്യമായി കളക്ടര്‍മാര്‍ അറിയിക്കുന്നില്ല എന്ന പരാതിയും മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. പ്രശ്‌നങ്ങള്‍ കേട്ടാല്‍ അത് മറ്റ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിട്ടുണ്ട് എന്നാണ് മറുപടി.

1

ഇത്തരം മറുപടി നല്‍കി ഒഴിയുന്നത് ശരിയായ രീതിയല്ല. ഓരോ ദിവസവും ഓഫീസില്‍ നിന്ന് എത്തുമ്പോള്‍ ഇന്ന് എന്തെങ്കിലും അബദ്ധം പറ്റിയോ എന്ന ആത്മപരിശോധന നടത്തേണ്ടതുണ്ട്. എന്നിട്ട് നാളെ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലെ കാലതാമസമുണ്ടാകരുത്.

ഇന്‍ഷുറന്‍സ് അടച്ചില്ല, വാഹനാപകടത്തില്‍ ഒരു മരണം; ഓട്ടോ ഡ്രൈവര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി!ഇന്‍ഷുറന്‍സ് അടച്ചില്ല, വാഹനാപകടത്തില്‍ ഒരു മരണം; ഓട്ടോ ഡ്രൈവര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി!

2

പൊതുജന പരാതി പരിഹാരത്തിന് ജില്ലാതലങ്ങളില്‍ സംവിധാനമുണ്ടാകണം എന്നും നൂറ് ദിന പരിപാടികളിലെ കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വികസന പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് കൃത്യമായി നഷ്ടപരിഹാരം നല്‍കണം.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

3

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വയനാട് കോഫി പാര്‍ക്ക് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തടസങ്ങള്‍ ഉണ്ടെങ്കില്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വെള്ളക്കെട്ട് നിവാരണം പോലുള്ളവ കാര്യക്ഷമമായി നടക്കണം.

എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്

4

അതേസമയം വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്ത അവസ്ഥ ഉണ്ട് എന്ന് ചീഫ് സെക്രട്ടറി വി പി ജോയിയും പറഞ്ഞു. ഇതിനു പരിഹാരം വേണം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

English summary
Chief Minister Pinarayi Vijayan criticized the District Collectors, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X