കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് 19 വിദേശ യാത്രകള്‍; ചെലവ് കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് മുതല്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്ത്. ഇതുവരെ 19 വിദേശ യാത്രകളാണ് നടത്തിയത്. ഇതില്‍ 15 വിദേശ യാത്രയും ഔദ്യോഗിക ആവശ്യാര്‍ത്ഥമാണ്. മൂന്ന് തവണ ചികിത്സയ്ക്കും ഒന്ന് സ്വകാര്യ ആവശ്യത്തിനുമാണ്. നിയമസഭയില്‍ സജീവ് ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

ബാബറി മസ്ജിദ് തകർച്ച: കുറ്റക്കാർ ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണെന്ന് എഎ റഹീം എംപിബാബറി മസ്ജിദ് തകർച്ച: കുറ്റക്കാർ ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണെന്ന് എഎ റഹീം എംപി

മൂന്ന് യാത്രകള്‍ക്കും രണ്ട് ചികിത്സാ യാത്രയ്ക്കും ചെലവായ തുകയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. 32,58,185 രൂപയാണ് ഇതിന് വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത്. 2016ല്‍ യു എ ഇയിലേക്കും 2018ല്‍ യു എസിലേക്കും 2019ല്‍ ജപ്പാനിലേക്കും ഔദ്യോഗിക യാത്ര നടത്തിയതിന്റെ ചെലവുകളും രണ്ട് തവണ യു എസിലേക്കും ചികിത്സയ്ക്കായി പോയതിന്റെ ചെലവുകളാണ് പുറത്തുവന്നത്. ബാക്കി യാത്രകളുടെ ചെലവുകള്‍ പുറത്തുവിട്ടിട്ടില്ല.

pinarayi

യു എസിലേക്കും യു എ ഇയിലേക്കുമാണ് ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത്. അഞ്ച് തവണ ഇവിടങ്ങളിലേക്ക് പോയി. ഇതില്‍ യു എസിലേക്ക് മൂന്ന് തവണ ചികിത്സയ്ക്കും ഒന്ന് ഔദ്യോഗികവും ഒന്ന് സ്വകാര്യ ആവശ്യത്തിനുമാണ് യാത്ര ചെയ്തത്. കൂടാതെ യുകെയിലേക്കും രണ്ട് തവണയും ബഹ്‌റിന്‍, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, നോര്‍വ്വേ എന്നിവിടങ്ങളിലേക്ക് ഓരോ തവണയും യാത്ര പോയിട്ടുണ്ട്.

English summary
Chief Minister Pinarayi Vijayan made 19 foreign trips; Cost estimates are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X