കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; ഇനി കാവല്‍ മുഖ്യമന്ത്രി, മന്ത്രിസഭാ രൂപീകരണ ചര്‍ച്ച തുടങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി ചട്ടപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. ഇന്ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമാണ് ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ പോയത്. രാജിക്കത്ത് കൈമാറി. ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ വിജയികളുടെ വിജ്ഞാപനം പുറപ്പെടുവിക്കും. ഇടതുമുന്നണിയില്‍ ജയിച്ചവര്‍ ചേര്‍ന്ന് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷമാകും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറോട് അവകാശ വാദം ഉന്നയിക്കുക.

c

ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മെയ് 10ന് സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. നാളെ മുതല്‍ മെയ് ഒമ്പത് വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണിത്.

20000 ഭൂരിപക്ഷം പ്രതീക്ഷിച്ചു; വോട്ട് ചോര്‍ന്ന ഇടം കണ്ടെത്തി പിസി ജോര്‍ജ്... യുഡിഎഫ് പിരിച്ചുവിടാം20000 ഭൂരിപക്ഷം പ്രതീക്ഷിച്ചു; വോട്ട് ചോര്‍ന്ന ഇടം കണ്ടെത്തി പിസി ജോര്‍ജ്... യുഡിഎഫ് പിരിച്ചുവിടാം

അതേസമയം, മന്ത്രിമാര്‍ ആരൊക്കെ എന്ന ചര്‍ച്ചകള്‍ ഇടതുമുന്നണിയിലെ എല്ലാ പാര്‍ട്ടികളിലും പുരോഗമിക്കുകയാണ്. സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രിയടക്കം 13 പേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. സിപിഐക്ക് നാലോ അഞ്ചോ പേരുണ്ടാകും. കേരള കോണ്‍ഗ്രസ് എം രണ്ടു മന്ത്രിമാര്‍ വേണമെന്ന ആവശ്യമുന്നയിക്കാനാണ് സാധ്യത. ഒരു പക്ഷേ അവര്‍ക്ക് ഒരു പദവിയേ നല്‍കു. ഒരു എംഎല്‍എ മാത്രമുള്ള മുന്നണിയിലെ കക്ഷികള്‍ക്ക് ഇത്തവണ മന്ത്രിമാരുണ്ടാകില്ലെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. യുഡിഎഫിന് 41 സീറ്റും ലഭിച്ചു.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

English summary
Chief Minister Pinarayi Vijayan meets Kerala Governor and submits resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X