• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല വിഷയം; സർക്കാർ നിലപാടിൽ മാറ്റമില്ല, നിയമ നിർമ്മാണം നടത്തില്ലെന്ന് പിണറായി വിജയൻ!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!

നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി ഇതുവരെ ശബരിമല വിഷയത്തില്‍ മറിച്ചൊരു നിലപാടും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.

മൗലീകാവകശത്തിന്റെ ലംഘനം

മൗലീകാവകശത്തിന്റെ ലംഘനം


ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നും പിണറായി വ്യക്തമാക്കി.

ജനങ്ങളെ കബളിപ്പിക്കൽ‌

ജനങ്ങളെ കബളിപ്പിക്കൽ‌

നിയമനിർമ്മാണം നടത്തണം എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസികൾക്കേറ്റ മുറിവ്

വിശ്വാസികൾക്കേറ്റ മുറിവ്

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. അതേസമയം ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. . പമ്പയില്‍ പരാധീനതകള്‍ മാത്രമാണുള്ളത്. ഹില്‍ടോപ്പിലെ മണ്ണ് എതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയില്ല

മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയില്ല

പ്രാഥമിക സൗകര്യമായ ശുചിമുറി ഒരുക്കലും വൈദ്യുതീകരണവും ഒന്നുമായിട്ടില്ല. ദേവസ്വംബോര്‍ഡും, സര്‍ക്കാരും വേണ്ടത്ര ശ്രദ്ധനല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നിലയ്ക്കാതെ തുടരുന്നുണ്ട് മണ്ണുമാറ്റൽ. അടുക്കിയ ചാക്കുകള്‍ വീണ് നദിയില്‍ പ്ലാസ്റ്റിക് നിറഞ്ഞു. തിട്ട ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുന്നു. പമ്പ പാരിസ്ഥിതിക ഭീഷണിയും നേരിടുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന അധികൃതരുടെ പ്രഖ്യാപനം പ്രവൃത്തിയിലില്ലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Chief Minister Pinarayi Vijayan on Sabarimala woman entry issue in Legislative Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X