കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പ് പര്യടനം: വിമര്‍ശനങ്ങള്‍ക്കിടെ മുഖ്യമന്ത്രി യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലേക്ക് എത്തിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജും മടങ്ങിയെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്ര വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശപര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ടുപോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. കൂടാതെ ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയത് വിവാദമായിരുന്നു.

1

വിദേശപര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ പോയത് എന്തിനാണെന്ന ചോദ്യമാണ് വ്യാപകമായി ഉയര്‍ന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ തളളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

2

വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നായിരുന്നു വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

3

രൂക്ഷവിമര്‍ശനമാണ് വി മുരളീധരന്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ കുറിച്ച് നടത്തിയത്. ഔദ്യോഗിക യാത്രയാണ് പോയതെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിദേശ യാത്ര നടത്തുന്നത്? അതില്‍ ദുരൂഹത ഇല്ലേ? ദുബായ് യാത്ര മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

4

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ചെലവ് ആരാണ് വഹിക്കുന്നത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിദേശ യാത്ര നടത്തുന്നത്? അതില്‍ ദുരൂഹത ഇല്ലേ? ഇതൊരു ഔദ്യോഗികയാത്രയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി നടത്തിയിട്ടുള്ള കൂടിക്കാഴ്ചകള്‍, ഒപ്പിട്ട ധാരണാ പത്രങ്ങള്‍, കരാറുകള്‍ എന്നിവ കാണിക്കട്ടെ.കൊച്ചുമകനെയും മകളെയും കൂട്ടി പഠിക്കാന്‍ പോയതാണോ എന്നും വി മുരളീധരന്‍ ചോദിച്ചിരുന്നു.

5

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോകുന്നതില്‍ തെറ്റില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷെ സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങളോട് പറയാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

6

സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരില്ല: തുറന്ന് പറഞ്ഞ് മേജര്‍ രവിസുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരില്ല: തുറന്ന് പറഞ്ഞ് മേജര്‍ രവി

കുടുംബാഗംങ്ങളെ കൊണ്ടു പോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ കൊണ്ടു പോകണമോ വേണ്ടയോ എന്നുള്ളത് അവരവരുടെ ഔചിത്യമാണെന്നുമാണ് പ്രതിപക്ഷം പറഞ്ഞത്. അതിന്റെ പേരില്‍ മന്ത്രി ശിവന്‍കുട്ടി കുതിര കയറാന്‍ വരേണ്ട. വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോയി എന്താണെന്ന് പഠിച്ചതെന്ന് അദ്ദേഹം നാല് വാചകത്തിലെങ്കിലും വിവമരിച്ചിരുന്നെങ്കില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പഠിക്കാമായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

കഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവികഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവി

English summary
Chief Minister Pinarayi Vijayan returned after completing his Europe tour amid criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X