കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ മനം കവർന്ന് പ്രണവ്; ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന, ചിത്രങ്ങൾ പങ്കുവെച്ച് പിണറായി!

Google Oneindia Malayalam News

Recommended Video

cmsvideo
Differently-abled artist pranav donates to CM's Distress Relief Fund | Oneindia Malayalam

തിരുവനന്തപുരം: രാവിലെ നിയമസഭയിലെ ഓഫീസിൽ ഉണ്ടായ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്ന അനുഭവമാണ് പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ശബരിമല: സന്നിധാനത്ത് പ്രതിഷേധം കടുക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; വനിത പോലീസിനെ നിയോഗിക്കില്ല!ശബരിമല: സന്നിധാനത്ത് പ്രതിഷേധം കടുക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; വനിത പോലീസിനെ നിയോഗിക്കില്ല!

ചില ചിത്രങ്ങളും പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. പ്രണവിന്റെ കാല്‍പിടിച്ച് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തുന്നതും കാലുപയോഗിച്ച് പ്രണവ് സെല്‍ഫിയെടുക്കുന്ന ചിത്രവുമാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലെ പിണറായി വിജയന്റെ കുറിപ്പ് ഇങ്ങനെ...

Pinarayi Vijayan

"രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെഡി പ്രസേനൻ എംഎൽഎയും കൂടെയുണ്ടായി.

സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ്സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്". എന്നാണ് പിണരായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ്.

English summary
Chief Minister Pinarayi Vijayan's facebook post about Pranav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X