കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരേ ചൊവ്വേയുള്ള ആര്‍എസ്എസുകാരും ഉണ്ട്,പിണറായി പറയുന്നു! മോദിയുടേത് അല്‍പ്പത്തരം!

മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും ആഞ്ഞടിച്ച് പിണറായി. ഫേസ്ബുക്കിലാണ് പിണറായിയുടെ പ്രതികരണം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എംടി വാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനം, കമലിനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത് തുടങ്ങിയ പ്രശ്നങ്ങളിലാണ് പിണറായിയുടെ വിമര്‍ശനം. ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്ത് അവകാശമാണെന്ന് പിണറായി ചോദിക്കുന്നു.

ഖാദി കലണ്ടറില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കാന്‍ മോദി ശ്രമിച്ചതിനെയും പിണറായി വിമര്‍ശിക്കുന്നു. ആര്‍എസ്എസ് പ്രചാരകനായ മോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യ വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പിണറായി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ വിമര്‍ശനം. ആര്‍എസ്എസ് കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നു പറയുന്ന പിണറായി സികെ പദ്മനാഭനെ പ്രശംസിക്കുന്നുണ്ട്.

എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശം

എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശം

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടു പോകണമെന്ന് പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് പിണറായി ചോദിക്കുന്നുണ്ട്. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം.

മോദിയുടേത് ജനാധിപത്യ വിരുദ്ധ നടപടി

മോദിയുടേത് ജനാധിപത്യ വിരുദ്ധ നടപടി

കേരളത്തില്‍ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പിണറായി പോസറ്റില്‍ പറയുന്നു. ആര്‍എസ്എസ് പ്രചാരകനായ മോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധ നടപടികളാണെന്നും അത് കണ്ട് കേരളത്തിലെ ആര്‍എസ്എസുകാര്‍ ഉറഞ്ഞു തുള്ളുകയാണെന്നും അദ്ദേഹം.

 സ്വന്തം അനുഭവം വിളിച്ചു പറയാന്‍ അനുമതി വേണോ

സ്വന്തം അനുഭവം വിളിച്ചു പറയാന്‍ അനുമതി വേണോ

നേട്ട് നിരോധനത്തെ വിമര്‍ശിച്ച എംടിയെ ആര്‍എസ്എസ് മ്ലേച്ഛമായി ആക്രമിക്കുകയാണെന്ന് പിണറായി പറയുന്നു. നിങ്ങളാരാണ് അങ്ങനെ പറയാന്‍ എന്നാണ് ആര്‍എസ്എസുകാര്‍ ചോദിക്കുന്നത്. സ്വന്തം അനുഭവങ്ങള്‍ വിളിച്ചു പറയാന്‍ ആരുടെയെങ്കിലോ അനുമതി വേണമോ എന്നും പിണറായി.

 രാജ്യത്തെ കൊണ്ടു പോകുന്നത് എങ്ങോട്ട്

രാജ്യത്തെ കൊണ്ടു പോകുന്നത് എങ്ങോട്ട്

ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ് കമലെന്നും അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നതെന്നും പിണറായി പറയുന്നു. ആര്‍എസ്എസുകാര്‍ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും പിണറായി ചോദിക്കുന്നു.

 നേരേചൊവ്വേ ചിന്തിക്കുന്നവരുണ്ട്

നേരേചൊവ്വേ ചിന്തിക്കുന്നവരുണ്ട്

അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബിജെപി നേതാവ് സികെ പദ്മനാഭനെ പിണറായി പ്രശംസിക്കുന്നുണ്ട്. സികെ പദ്മനാഭനെ പോലുള്ളവരുടെ അഭിപ്രായം കാണേണ്ടതുണ്ടെന്ന് പിണറായി പറയുന്നു. ബിജെപിക്കാര്‍ക്കിടയില്‍ നേരെചൊവ്വേ ചിന്തിക്കുന്നവരുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പിണറായി.

 തരംതാഴുന്നു

തരംതാഴുന്നു

ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ മോദി നടത്തിയ ശ്രമങ്ങളെ പിണറായി വിമര്‍ശിക്കുന്നു. മോദി ഇത്രക്ക് തരം താഴാന്‍ പാടില്ലായിരുന്നുവെന്നും ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ ശ്രമിച്ചത് മോദിയുടെ അല്‍പ്പത്തരമാണെന്നും പിണറായി പരിഹസിക്കുന്നു.

എല്ലാവരും തയ്യാറാകണം

രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പിണറായി പറയുന്നു. ഈ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളെന്നും അദ്ദേഹം പറയുന്നു. ഇതു ചെറുക്കാനും തുറന്നുകാട്ടാനും എല്ലാവരും തയ്യാറാകണമെന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

 ദേശീയ ഗാന വിവാദത്തില്‍

ദേശീയ ഗാന വിവാദത്തില്‍

തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമല്‍ നടത്തിയ പരാമര്‍ശത്തിലാണ് ആര്‍എസ്എസും ബിജെപിയും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്നാണ് കമലിനോട് രാജ്യംവിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. കമല്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും ആരോപിച്ചിരുന്നു.

 വലിയ വിവാദം

വലിയ വിവാദം

മോദിയുടെ ചിത്രങ്ങളുമായി കേന്ദ്ര സര്‍ക്കാരിന്‍റെ പുതുവര്‍ഷ കലണ്ടറിറങ്ങിയതിനു പിന്നാലെയാണ് ഖാദി കലണ്ടറിലും ഡയറിയിലും മോദിയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണ് വിവാദമായത്. ഖാദിയിലെ ജീവനക്കര്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

നോട്ട് നിരോധനം നടപ്പാക്കിയതിനെ വിമര്‍ശിച്ചതിനാണ് എംടിക്കെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തെത്തിയത്. മോദിയുടെ നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്കാരമെന്ന് എംടി പരിഹസിച്ചിരുന്നു.

English summary
pinarayi vijayan's facebook post against modi and rss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X