കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി; സർക്കാർ വിശ്വാസികൾകൊപ്പം, സംഘപരിവാർ അജണ്ട പുറത്തായി!

Google Oneindia Malayalam News

കണ്ണൂർ: ബിജെപിക്കും സംഘപരിവാറിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ശബരിമലയിലുണ്ടായ സംഘര്‍ഷം. സര്‍ക്കാര്‍ വിളിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് വരാതിരുന്ന തന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി. ഗൂഢാലോചനയില്‍ തന്ത്രിയും പങ്കാളിയായി. ഏതെങ്കിലും ഒരുകൂട്ടരുടെ ആരാധനാലയം മാത്രമാണ് എങ്കില്‍ അത് നടക്കില്ല. സര്‍ക്കാര്‍ ചെയ്യുന്നത് വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയെന്നതാണെന്ന് പിണറായി പറഞ്ഞു.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!</strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

കണ്ണൂരില്‍ നടന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ശബരിമല നന്നാക്കാനുള്ള പുറപ്പാടല്ല ബിജെപിയും സംഘപരിവാറും നടത്തുന്നത്. ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ വിശ്വാസികളുണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട പുറത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടഅടയ്ക്കും

നടഅടയ്ക്കും


ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ നട അടക്കുന്നതിനായി തന്ത്രി തന്നെ വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ പ്രസംഗിച്ചിരുന്നു. കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി തന്നോട് ചോദിച്ചു. കോടതി അലക്ഷ്യം നിലനില്‍ക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കിയെന്നും ബിജെപി അധ്യക്ഷന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ശബരിമല പ്രതിഷേധം ബിജെപിയുടെ അജണ്ടയായിരുന്നെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. വീഡിയോ പുറത്ത് വന്ന ദിവസം തന്നെയാണ് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗവും നടക്കുന്നത്.

വിധി നടപ്പിലാക്കാൻ ബാധ്യസ്തർ

വിധി നടപ്പിലാക്കാൻ ബാധ്യസ്തർ


ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധി അനുസരിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന്​ മുഖ്യമന്ത്രി കണ്ണൂരിലും ആവർത്തിച്ചു. അങ്ങനെ വേണ്ടന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരും പറയില്ലെന്നും ശബരിമലയെ സംരക്ഷിക്കുക എന്നത് സർക്കാറിന് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 2006ന് മുമ്പ്​ ശബരിമലയിൽ സ്ത്രീകൾ പോയിരുന്നു. അതിന് കുമ്മനം രാജശേഖരൻ തന്നെയാണ് പ്രധാന സാക്ഷി. മാസ പൂജക്ക് നട തുറക്കുന്ന സമയത്ത് നിരവധി സ്ത്രീകൾ ഇവിടെ എത്തിയിരുന്നു. 2006ൽ സുപ്രീം കോടതിയെ സമീപിച്ചത് ആർഎസ്എസിന്റെ ഭാഗമായിട്ടുള്ള ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഓഡിനൻസ് നിലനിൽക്കില്ല

ഓഡിനൻസ് നിലനിൽക്കില്ല


ഹൈകോടതി സ്ത്രീ പ്രവേശനം നിഷേധിച്ച 1991 ഏപ്രിൽ 5ന് വന്ന വിധിക്ക് ശേഷം സർക്കാരുകൾ അത് നടപ്പിലാക്കി. ഹിന്ദു ധർമ്മശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള ഒരു കമ്മറ്റിയെ വെക്കണമെന്ന് അന്നത്തെ എൽഡിഎഫ്​ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു എന്ന് പറഞ്ഞ പിണറായി വിജയൻ, നിലവിലെ സാഹചര്യത്തിൽ ഓഡിനൻസ് നിലനിൽക്കില്ലെന്നും കൂട്ടിച്ചേർത്തു.

ശബരിമലയിലെ കാശ്....

ശബരിമലയിലെ കാശ്....


ശബരിമലയുടെ ഒരു കാശും സർക്കാർ ഖജനാവിലേക്ക് പോകുന്നില്ല. പണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കാണ് പോകുന്നത്​. ഈ വർഷം 202 കോടി സർക്കാർ ശബരിമലക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. നിയമോപദേശം തേടാൻ ശബരിമലക്ക്​ പ്രത്യേക അഭിഭാഷകനുണ്ട്​. റിട്ടയേർഡ്​ ജഡ്​ജി, അഡ്വക്കറ്റ്​ ജനറൽ, അതും പോരെങ്കിൽ അറ്റോർണി ജനറൽ എന്നീ സംവിധാനങ്ങൾ ഉണ്ടായിരി​ക്കേ ശ്രീധരൻപിള്ളയോട്​ ഉപദേശം തേടി എന്നത്​ ശബരിമലയിൽ ബിജെപിയുടെ താൽപര്യത്തിനൊപ്പം തന്ത്രിയും കൂട്ടുചേർന്നു എന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ബിജെപിക്കൊപ്പം

കോൺഗ്രസ് ബിജെപിക്കൊപ്പം


ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ അവേശേഷിക്കുക ഇടതുപക്ഷവും ബിജെപിയുമാകുമെന്നാണ് ശ്രീധരന്‍ പിള്ളയും സംഘപരിവാറും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തുപറയുന്നുവെന്നും പിണറായി ചോദിച്ചു. കേരളത്തിലെ നേതാക്കള്‍ ബിജെപിയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നും പിണറായി വിമർശിച്ചു.

English summary
Chief Minister Pinarayi Vijayan's speech in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X