ബ്ലൂ വെയ്ല്‍ ഗെയിമില്‍ പിണറായി 'സീരിയസ്' ആണ്!!! നടപടി ആവശ്യപ്പെട്ട് മോദിക്ക് കത്ത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബ്ലൂ വെയ്ല്‍ ഗെയിമിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

ആത്മഹത്യാ ഗെയിം ആയ ബ്ലൂ വെയ്ല്‍ ഗെയിമിന്റെ വ്യാപനം തടയാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ പ്രധാനനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗെയിം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് ആവശ്യം.

Pinarayi Vijayan

കഴിഞ്ഞ ദിവസം നിയമസഭയില്‍ രാജു എബ്രഹാം എംഎല്‍എ ഈ വിഷയം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയക്കുമെന്ന് പിണറായി വിജയന്‍ ഉറപ്പും നല്‍കിയിരുന്നു.

ബ്ലൂ വെയ്ല്‍ ഗെയിം സമൂഹത്തിന് ഭീഷണിയാണെന്നും നടപടികള്‍ അടിനത്ര പ്രധാന്യത്തോടെ സ്വീകരിക്കണം എന്നും ആണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികളും വ്യക്തമാക്കുന്നുണ്ട്.

English summary
Chief Minister Pinarayi Vijayan writes letter to Prime Minister demanding ban blue whale game
Please Wait while comments are loading...