Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് വിവാദം: ഷിജുഖാനെയും എൻ.സുനന്ദയെയും പുറത്താക്കണം; അനുപമ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും മുൻ എസ്എഫ്ഐ നേതാവുമായ അനുപമ എസ്. ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ എന്നിവരെ മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യാൻ ഒരുങ്ങുന്നത്. ഇരുവരും ചേർന്നാണ് താൻ ജീവിച്ചിരിക്കുമ്പോൾ തൻ്റെ കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമയുടെ ആരോപണം. കുഞ്ഞിനെ സർക്കാർ സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

1

നിയമവിരുദ്ധമായി അമ്മയിൽ നിന്ന് കുഞ്ഞിനെ അകറ്റിയ സംഭവത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അനൂപമ. എസ്. ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.

ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം.

2

കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. സർക്കാർ ആദ്യം പറ‌ഞ്ഞത് പോലെയല്ല അന്വേഷണം നടക്കുന്നത്. ഒരാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ആ വ്യക്തി തൽസ്ഥാനത്ത് നിന്നും മാറ്റി നിർത്തി അന്വേഷണത്തിന് വിധേയമാകണം.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സി.ഡബ്യൂ.സി ചെയർപേഴ്സണെയും സ്ഥാനങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കണമെന്നും ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും തുടക്കം മുതൽ അനുപമ വ്യക്തമാക്കിയിരുന്നു.

3

കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും അനുപമ പരാതി നൽകിയിരുന്നു. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്.

കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിലുണ്ട്. ബന്ധപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും കോടതി നടപടികൾ അവസാനിക്കും വരെ കുഞ്ഞിനെ സർക്കാർ സംരക്ഷിക്കണമെന്നുമാണ് അനുപമയുടെ ആവശ്യം.

4

തൻ്റെ കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമയും അജിത്തും നിയമനടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതൽ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും അധികൃതർ നൽകാൻ തയ്യാറാകാതെ സ്വീകരിച്ച നിലപാട് നേരത്തെ കോടതിയിൽ വിലയിരുത്തപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച തിരുവനന്തപുരത്തെ കുടുംബ കോടതി നടപടികൾ നിർത്തിവയ്ക്കാൻ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

'കാത്തിരിപ്പിലാണ് ഞങ്ങള്‍'; പുതിയ സന്തോഷം പങ്കുവച്ച് കുടുംബ വിളക്ക് താരം ആതിര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+