കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛനും അമ്മയും തീരുമാനിക്കട്ടെ നമുക്ക് റോളില്ല'; അനുപമയെ മുഖ്യമന്ത്രി കൈയൊഴിഞ്ഞു, ശബ്ദരേഖ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ശിശുഭവനിലേക്ക് മാറ്റിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മയായ അനുപമ മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നുവെന്ന ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അനുപമ സിപിഎം നേതാവ് പികെ ശ്രീമതിയുമായി നടത്തിയ സംഭാഷണമാണ് പുറത്ത് വന്നത്.

കേരളത്തിനിട്ടു ആപ്പ് പണിയാനുള്ള കുതന്ത്രങ്ങളില്‍ നിന്ന് സിഎജി പിന്മാറിയിട്ടില്ല; തുറന്നടിച്ച് തോമസ് ഐസക്ക്കേരളത്തിനിട്ടു ആപ്പ് പണിയാനുള്ള കുതന്ത്രങ്ങളില്‍ നിന്ന് സിഎജി പിന്മാറിയിട്ടില്ല; തുറന്നടിച്ച് തോമസ് ഐസക്ക്

അനുപമയുടെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കൈയൊഴിഞ്ഞതായാണ് ശബ്ദദ സന്ദേശത്തില്‍ പറയുന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെയെന്നും വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്ന് പികെ ശ്രീമതി അനുപമയോട് പറയുന്നതായി ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. നേതാക്കള്‍ നേരത്തെ അറിഞ്ഞിട്ടും ഇടപെടാത്തതില്‍ വേദന ഉണ്ടെന്ന് അനുപമ പ്രതികരിച്ചു.

1

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയേയും ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാന്നാവശ്യപ്പെട്ട് അനുപമ സമരം ചെയ്തിരുന്നു. ഇരുവരും ചേര്‍ന്നാണ് തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് അനുപമ ആരോപിച്ചു. ശിശു ക്ഷേമ സമിതിക്ക് മുന്നിലാണ് അനുപമ സമരം ചെയ്യുന്നത്. ഇരുവരെയും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു ഇതില്‍ നടപചടിയാവാത്തതിനെ തുടര്‍ന്നാണ് അനുപമ സമരത്തിനിറങ്ങിയത്.

മോന്‍സന്‍ കേസ്; സുധാകരന്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്മോന്‍സന്‍ കേസ്; സുധാകരന്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്

2

സര്‍ക്കാര്‍ ആദ്യം പറഞ്ഞത് പോലെയല്ല അന്വേഷണം നടക്കുന്നതെന്നും. വകുപ്പ് തല അന്വേഷണം നടക്കുമ്പോള്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവര്‍ അധികാര സ്ഥാനത്ത് തുടര്‍ന്നാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അനുപമ ആരോപിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ടെന്നും കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും കാണിച്ച് അനുപമ കഴിഞ്ഞ ദിവസം ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദത്ത് നടപടികള്‍ പൂര്‍ണമായും നിയമപരമായാണ് നടന്നതെന്ന് ശിശു ക്ഷേമ സമിതി കോടതിയെ അറിയിച്ചു. കുഞ്ഞിനെ ആര്‍ക്ക് നല്‍കിയെന്നോ, എപ്പോള്‍ നല്‍കിയെന്നോ അറിയിക്കാനാകില്ലെന്നും സമിതി പ്രതികരിച്ചിരുന്നു.

3

കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി അനുവദിച്ചിരുന്നില്ല. കുടുംബക്കോടതിയില്‍ ഈ കേസിന്റെ വിചാരണ നടക്കുന്നുണ്ടെന്നും. അതിനാല്‍ ഈ കേസില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നും ഹോബിയസ് കേര്‍പ്പസ് ഹര്‍ജി പിന്‍നവലിക്കണമെന്നുമായിരുന്നു കോടതി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും എസ്എഫ്‌ഐ മുന്‍ നേതാവുമായിരുന്ന അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം അനുപമയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മാറ്റിയത്. തുടര്‍ന്ന് ആദ്യം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ഡിജിപിക്ക് വനിതാ കമ്മീഷനും എകെജി സെന്ററിലും പരാതി നല്‍കുകയായിരുന്നു. കുഞ്ഞിനെ തട്ടിയെടുത്തെന്നാരോപിച്ച് അനുപമയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനുമെതിരെയും അനുപമ പരാതി നല്‍കിയിരുന്നു.

"ഡൽഹിയിലെ ജനങ്ങൾ പുറത്ത് ഇറങ്ങരുത്"; മലിനീകരണ നിയന്ത്രണ അധികാരികളുടെ മുന്നറിയിപ്പ്

4

അനുപമയുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുഞ്ഞിനെ അനുപമ സംരക്ഷിക്കാന്‍ അല്‍പ്പിച്ചതാണെന്നും അനുപമയുടെ സമ്മതത്തോടെയാണ് കുഞഅഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചതെന്നുമാണ് അനുപമയുടെ കുടുംബം പറഞ്ഞത്. എന്നാല്‍ അനുപമ ഇത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോടതി മുന്‍കൂര്‍ ജാമ്യത്തിന് വിടുകയും ചെയ്തു. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്നത്.

ബേബി ഡാം ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല; സുപ്രീം കോടതിയില്‍ കടുത്തനിലപാടുമായി തമിഴ്‌നാട്ബേബി ഡാം ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല; സുപ്രീം കോടതിയില്‍ കടുത്തനിലപാടുമായി തമിഴ്‌നാട്

അയ്യോ... ഇത് ഒരു രക്ഷയുമില്ല; കിടിലന്‍ ഫോട്ടോഷൂട്ട്; ശരണ്യ ആനന്ദിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Ajith's first wife talks about Anupama issue

English summary
child missing case The Chief Minister had earlier received Anupama's complaint; Voice message viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X