കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യത്തീംഖാനയിലേക്ക് കൊണ്ടുവന്ന കുട്ടികള്‍ അനാഥരല്ലേ?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ഝാര്‍ഖണ്ഡില്‍ നിന്നും മറ്റും യത്തീംഖാനകളിലേക്ക് കൊണ്ടുവന്ന കുട്ടികള്‍ പലരും അനാഥരെല്ലെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ അനുമതിയില്ലാതെ പോലും കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച കേരളത്തിലേക്കെത്തുന്നുണ്ട്. അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം.

Human Trafficking

മാതാപിതാക്കളുടെ അനുമതിയില്ലാത്ത കുട്ടികളെ കൂടാതെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികളും സംഘത്തില്‍ ഉണ്ടെന്നാണ് സൂചന. ഝാര്‍ഖണ്ഡില്‍ നിന്നുള്ള അന്വേഷണ സംഘം എത്തിയാതെ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ.

കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സൂചനയനുസരിച്ച് ഇപ്പോള്‍ നടന്നിട്ടുള്ളത് കൃത്യമായ മനുഷ്യക്കടത്ത് തന്നെയാണ്. മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി ശ്രീജിത്തും നടന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിയൊരുങ്ങുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ മുസ്ലീം ലീഗും മറ്റ് മുസ്ലീം സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. രാഷ്ട്രീയ വൈരം മറന്ന് മുസ്ലീം മത-രാഷ്ട്രീയ സംഘടനകള്‍ ഈ വിഷത്തില്‍ ഒറ്റെക്കെട്ടായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളെ കൊണ്ടുവന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുന്നതിനെ വര്‍ഗ്ഗീയ കണ്ണോടെയാണ് പലരും കാണുന്നത്.

English summary
Children brought to the orphanage are not orphans?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X