കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പരിഗണിക്കാത്ത ചൈനയ്ക്ക് പിണറായി മുത്ത്! കേരളത്തിന് എന്തും നൽകാം,പിണറായിക്ക് ചൈനയിലേക്ക് ക്ഷണം

ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ലുവോ ചാഹു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

Google Oneindia Malayalam News

തിരുവനന്തപുരം: കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാമെന്ന് ചൈനയുടെ വാഗ്ദാനം. ഭവന നിര്‍മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മാണം, കൃഷി എന്നീ മേഖലകളില്‍ കേരളത്തിനാവശ്യമായ സാങ്കേതിക സഹായം നൽകാമെന്നും ചൈന ഉറപ്പുനൽകി.

ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ലുവോ ചാഹു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ദില്ലിയിൽ ചൈനീസ് പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ചൈനയിലേക്കും അയക്കാനും അംബാസിഡർ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രത്യേകം ചൈനയിലേക്ക് ക്ഷണിച്ചു.

ചൈനയുമായി സഹകരണം നാലുമേഖലകളിൽ...

ചൈനയുമായി സഹകരണം നാലുമേഖലകളിൽ...

പൊതുഗതാഗതം, ഭവന നിർമ്മാണം, കൃഷി, തടയണ നിർമ്മാണം, എന്നീ മേഖലകളിൽ കേരളത്തിനാവശ്യമായ സാങ്കേതിക സഹായം നൽകാമെന്നാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ നിർദേശങ്ങൾ സമർപ്പിക്കാൻ ചൈനീസ് അംബാസിഡർ ലുവോ ചാഹു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ദില്ലിയിലും കൂടിക്കാഴ്ച...

ദില്ലിയിലും കൂടിക്കാഴ്ച...

നിർദേശങ്ങൾ സമർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ ചൈനീസ് പ്രതിനിധികളുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘവും ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തും.

കേരള സംഘം ചൈനയിലേക്ക്,മുഖ്യമന്ത്രിക്ക് പ്രത്യേക ക്ഷണം...

കേരള സംഘം ചൈനയിലേക്ക്,മുഖ്യമന്ത്രിക്ക് പ്രത്യേക ക്ഷണം...

ദില്ലിയിലെ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയ ശേഷം കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്നും ചൈനീസ് അംബാസിഡർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ചൈനയിലേക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.

കെഎസ്ആർടിസി ബസുകൾ ഇലക്ട്രിക്കാകും...

കെഎസ്ആർടിസി ബസുകൾ ഇലക്ട്രിക്കാകും...

ഡീസലിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ ഇലക്ട്രിക്ക് സംവിധാനത്തിലേക്ക് മാറ്റാനുള്ള നിർദേശം മുഖ്യമന്ത്രി ചൈനീസ് അംബാസിഡർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. കെഎസ്ആർടിസിയുടെ ആറായിരം ബസുകളും ഘട്ടംഘട്ടമായി ഇലക്ട്രിക്ക് സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

റബ്ബർ ഉപയോഗിച്ച് തടയണ...

റബ്ബർ ഉപയോഗിച്ച് തടയണ...

തടയണ നിർമ്മാണത്തിലും കേരളം ചൈനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റബ്ബർ ഉപയോഗിച്ച് തടയണ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ ചൈന നേരത്തെ വികസിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലും ഈ സാങ്കേതിക വിദ്യയിലൂടെ തടയണ നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

വീട് നിർമ്മാണത്തിനും ചൈനീസ് സാങ്കേതിക വിദ്യ...

വീട് നിർമ്മാണത്തിനും ചൈനീസ് സാങ്കേതിക വിദ്യ...

കേരളത്തിലെ അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിൽ ചൈനയുടെ സാങ്കേതിയ സഹായവും തേടാനാണ് കേരളത്തിന്റെ തീരുമാനം.

ജൈവ കൃഷിയിലും...

ജൈവ കൃഷിയിലും...

കാർഷിക മേഖലയിൽ വൻ മുന്നേറ്റത്തിന് ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ മേഖലയിലും ചൈനയുമായി സഹകരണം ഉറപ്പുവരുത്താനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്.

അന്തിമതീരുമാനം ചൈനീസ് സന്ദർശനത്തിന് ശേഷം...

അന്തിമതീരുമാനം ചൈനീസ് സന്ദർശനത്തിന് ശേഷം...

കേരളവുമായി സഹകരിക്കുന്നതിൽ ചൈനയ്ക്ക് സന്തോഷമുണ്ടെന്നും, കേരള സംഘത്തിന്റെ ചൈനീസ് സന്ദർശനത്തിന് ശേഷം ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കാനാകുമെന്നുമാണ് ചൈനീസ് അംബാസിഡർ ലുവോ ചാഹു പ്രതികരിച്ചത്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ

കേരളത്തിൽ അത് അസാധ്യമല്ലെന്ന് അമിത് ഷാ! ബിജെപി പ്രവർത്തകർക്ക് ഇനി വിശ്രമമില്ല! കേരളത്തിൽ അത് അസാധ്യമല്ലെന്ന് അമിത് ഷാ! ബിജെപി പ്രവർത്തകർക്ക് ഇനി വിശ്രമമില്ല!

അപകടത്തിന് മുമ്പ് സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനത്തില്‍ നടന്നത്??? വീഡിയോ താരം പുറത്ത് വിട്ടു...

English summary
Chinese ambassador meets chief minister pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X