മാതൃകയാക്കാം ഈ വിദ്യാലയത്തെ... ഒാൺലൈൻ പരീക്ഷയുൾപ്പെടെ ഒട്ടേറെ പുതുമകൾ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:ഓൺ ലൈൻ പരീക്ഷ ഉൾപ്പടെ ഒട്ടേറെ മാതൃകാ പദ്ധതികളുമായി ചോറോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പുറത്തിറങ്ങി.നാലു വർഷം മുൻപ് തന്നെ ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സംസ്ഥാനത്തു മാതൃകയായ ഈ വിദ്യാലയം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിരുന്നു.

കുട്ടികളെ പിടിത്തക്കാരന്‍ എന്ന ആരോപണം...കണ്ണൂരില്‍ ഒറീസക്കാരനായ യുവാവിന് ക്രൂര മര്‍ദ്ദനം

പ്രതിമാസ വിഷയാധിഷ്ഠിത ശില്പശാല,കരിയർ ഗൈഡൻസിനായി പ്രത്യേക ബ്ലോക്ക്,സ്കൂൾ ഡിജിറ്റൽ ലൈബ്രറി,തിയേറ്റർ തുടങ്ങിയ പുതുമയാർന്ന പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ
മാതൃകാ വിദ്യാലയമായ ഈ വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാനിലുണ്ട്.

school

മാസ്റ്റർ പ്ലാനിന്റെ പ്രകാശനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ടികെരാജൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്യാമള പൂവേരി,എൻടി ഷാജി,അന്ത്രു തയ്യുള്ളതിൽ,ടിപി സത്യനാഥൻ,ഒഎം അസീസ് മാസ്റ്റർ,രേവതി പെരുവണ്ടിയിൽ,രാജേഷ് ചോറോട്,എന്നിവർ പങ്കെടുത്തു.

English summary
chorode gov.school is a role model to many,implementing many innovative ideas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്