കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ പ്രശ്‌നമാണ്, ശാരീരിക വിശുദ്ധി നശിക്കും; വിവാഹത്തിന് ഒരുങ്ങുമ്പോള്‍, ബിഷപ്പ് പറയുന്നത്

ക്രിസ്ത്യാനികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്‍കണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് ഇടയലേഖനം. ഇത്തരം സോഷ്യല്‍ മീഡിയ ഉപയോഗം അധികരിക്കുന്നത് തടയണം. ഇതുമൂലം ഹൃദയ വിശുദ്ധിയും ശാരീരിക വിശുദ്ധിയും നഷ്ടപ്പെടുന്നുവെന്നും ഇടയലേഖനം പറയുന്നു.

Whatsapp

ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്നത് വര്‍ധിച്ച കാരണത്താല്‍ ശാരീരിക വിശുദ്ധി നഷ്ടപ്പെട്ടാണ് കുട്ടികള്‍ വിവാഹ വേദിയിലെത്തുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു.

Facebook

ക്രിസ്ത്യാനികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്‍കണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണ്.

അര്‍ഥമില്ലാത്ത പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ശരിയല്ല. വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകള്‍ സ്വീകരിക്കണമെന്നും ഇടയ ലേഖനം ആവശ്യപ്പെടുന്നു.

പാരമ്പര്യ രീതിയില്‍ കുഞ്ഞുങ്ങളുടെ മാമോദീസ എട്ടാം ദിവസം തന്നെ നടത്തുന്നതാണ് ഉചിതം. ഭൗതിക നേട്ടങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കും മാത്രമാകരുത് ജീവിതം. കുട്ടികളുടെ മുന്നില്‍ വച്ച് വൈദികരെയും സന്ന്യസ്തരേയും വിമര്‍ശിക്കരുതെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

English summary
Idukki Bishop said that Social media uses reducing to good for children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X