ക്രിസ്മസിന് കേരളം 'അടിച്ചു പൂസായി'! ഇത്തവണ റെക്കോർഡ് മദ്യ വിൽപ്പന...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവില്പന | Oneindia Malayalam

  തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ക്രിസ്മസിന് തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് 313 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷമിത് 256 കോടി രൂപയായിരുന്നു.

  'ക്രിസ്മസ് ആയിട്ട് മര്യാദയ്ക്ക് തുണി എടുത്തൂടേ'... അമലാ പോളിന് നേരെ സദാചാര വാദികളുടെ സൈബർ ആക്രമണം...

  അമേരിക്കയിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലമാകുന്നു! പള്ളികൾ വാങ്ങി ക്ഷേത്രമാക്കുന്നത് ഗുജറാത്തുകാർ...

  ക്രിസ്മസ് തലേന്ന് കഴിഞ്ഞ വർഷത്തെക്കാൾ ഏഴു കോടി രൂപയുടെ മദ്യവും, ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളത്തിൽ അധികമായി വിറ്റു. കഴിഞ്ഞ വർഷം 76.13 കോടി രൂപയുടെ വിൽപ്പന നടന്ന സ്ഥാനത്ത് ഇത്തവണ 87 കോടി രൂപയുടെ വിൽപ്പനയുണ്ടായി.

  liquor

  കേരളത്തിലെ ബീവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിൽ നിന്നുള്ള കണക്കുകൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ബാറുകളിലെ വിൽപ്പന കൂടി പരിഗണിച്ചാൽ കേരളത്തിലെ മദ്യവിൽപ്പന അഞ്ഞൂറ് കോടി കവിഞ്ഞേക്കാം. ക്രിസ്മസ് ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവല്ലയിലെ വളഞ്ഞവട്ടം ബീവറേജസ് ഔട് ലെറ്റാണ്. 52.03 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ ഒറ്റദിവസം കൊണ്ട് മാത്രം വിറ്റുതീർത്തത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  christmas 2017, record liquor sale in bevco outlets.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്