കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് ബംപറിന്റെ ഒരു കോടി വാടക വീട്ടിലേക്ക്: ഭാര്യ വിലക്കി, പക്ഷെ ഭാഗ്യം വഴിമാറിയില്ല

16 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഓരോ സീരിസില്‍ നിന്നും ഒരാള്‍ക്ക് 1 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയിരുന്നു

Google Oneindia Malayalam News

കേരള ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനവുമായിട്ടായിരുന്നു ഇത്തവണത്തെ ക്രിസ്മസ്-ന്യൂഇയർ ബംപർ വിപണിയിലിറങ്ങിയത്. 16 കോടി രൂപ സമ്മാനം നല്‍കുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പ് കഴിഞ്ഞയാഴ്ച നടന്നെങ്കിലും ബംപർ വിജയിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാലക്കാട് നഗരത്തിലെ ശ്രീമൂകാംമ്പിക ലക്കി സെന്റർ എന്ന ഏജന്‍സിയില്‍ നിന്നാണ് സമ്മാനർഹമ്മായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.

അതേസമയം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ച പത്തുപേരില്‍ ഒരാള്‍ കോട്ടയത്തെ വൈക്കം സ്വദേശിയായ അഖിലേഷാണ് ആ ഭാഗ്യമാവന്‍. ജീവിതം ഏറെ ദുരിത പൂർണ്ണമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു ഭാഗ്യം തന്നെ തേടിയെത്തിയതെന്നാണ് അഖിലേഷും ഭാര്യയും വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറയുന്നത്. നാല് വർഷം മുമ്പ് അസുഖം വന്ന് കിടപ്പിലായപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ പിടിച്ച് നിന്ന കുടുംബം കൂടിയാണ് ഇത്.

ക്രിസ്മസ് ബംപർ ലോട്ടറി സമ്മാനം

ക്രിസ്മസ് ബംപർ ലോട്ടറി സമ്മാനം

ഇത്തരമൊരു ഭാഗ്യം തേടിയതില്‍ ഒത്തിരി സന്തോഷമുണ്ട്. ദൈവത്തിന്റെ അനുഗ്രഹമാണ്. വലിയൊരു അസുഖത്തില്‍ നിന്നും രക്ഷപ്പെട്ട് വന്നതാണ്. ഒരു വീട് വെച്ച് പ്രായമായ അമ്മയേയും സഹോദരിയേയും ചികിത്സിച്ച് എല്ലാവരോടുമൊപ്പം സുഖമായി ഒന്നിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. ഒരു കൂട്ടൂകാരന്‍ മൂന്നര സെന്റ് സ്ഥലം തന്നിരുന്നു. അവിടെ ഒരു വീട് വെക്കാന്‍ പഞ്ചായത്തില്‍ അപേക്ഷിച്ചെങ്കിലും ഫണ്ടില്ല, കുറച്ച് താമസിക്കുമെന്നും പറഞ്ഞിരിക്കുകയായിരുന്നുവെന്നും അഖിലേഷ് പറയുന്നു.

സ്വർണ വില അടുത്തെങ്ങും കുറയില്ല; വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, കാരണം നിരത്തി വിദഗ്ധർസ്വർണ വില അടുത്തെങ്ങും കുറയില്ല; വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, കാരണം നിരത്തി വിദഗ്ധർ

യാദൃശ്ചികമായിട്ടാണ് ബംപർ എടുക്കുന്നത്

യാദൃശ്ചികമായിട്ടാണ് ബംപർ എടുക്കുന്നത്

വീട് വെക്കാനായി കുറച്ചാളുകളൊക്കെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു. യാദൃശ്ചികമായിട്ടാണ് ബംപർ എടുക്കാമെന്ന് പറയുന്നത്. എടുത്തിട്ട് ഇതുവരെ അടിച്ചിട്ടില്ലാത്തിനാല്‍ വേണ്ട എന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. എന്നാലും ഒന്ന് എടുത്തേക്കാമെന്ന് നിർബന്ധിച്ചപ്പോള്‍ ഞാനും സമ്മതിച്ചു. വാടകയ്ക്ക് താമസിക്കുന്ന ഞങ്ങള്‍ക്ക് 400 രൂപ എന്ന് പറയുന്നത് വലിയ തുകയാണ്. എല്ലാവർക്കും മരുന്നൊക്കെ വാങ്ങിക്കാനുള്ളതാണ്. തുച്ഛമായ വരുമാനമാണ് ഭർത്താവിന് കിട്ടിക്കൊണ്ടിരുന്നതെന്ന് അഖിലേഷിന്റെ ഭാര്യയും പറയുന്നു.

'മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അത് സമ്മതിക്കില്ലെന്ന് പറഞ്ഞ് ഉണ്ണി ഇറങ്ങി': സംവിധായകന്‍'മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അത് സമ്മതിക്കില്ലെന്ന് പറഞ്ഞ് ഉണ്ണി ഇറങ്ങി': സംവിധായകന്‍

ലോട്ടറി ടിക്കറ്റ് എടുക്കുന്നത്

ഞാന്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പറയുന്നില്ലെന്ന് പറഞ്ഞാണ് പോയത്. വെള്ളിയാഴ്ച അമ്പലത്തില്‍ പോയി ദൈവത്തോട് കരഞ്ഞ് പറഞ്ഞ് പ്രാർത്ഥിച്ചു. ഒരു വീട് വെക്കാന്‍ എന്തെങ്കിലും വഴി കാട്ടിത്തരണമേയെന്ന ആവശ്യം മാത്രമേയുണ്ടായിരുന്നു. അമ്പലത്തില്‍ നിന്ന് തിരികെ വരുമ്പോഴാണ് ലോട്ടറി അടിച്ച വിവരവുമായി ഭർത്താവ് വീട്ടിലേക്ക് എത്തുന്നതെന്നും അവർ വ്യക്തമാക്കുന്നു.

ലോട്ടറി ടിക്കറ്റ് എടുക്കുന്നത്

ലോട്ടറി ടിക്കറ്റ് എടുക്കുന്നത്

വ്യാഴ്ചയാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ബാങ്കില്‍ പോയി പണം അടയ്ക്കാന്‍ വേറൊരു പയ്യന്‍ ലീവായതുകൊണ്ട് എന്നെ എല്‍പ്പിക്കുകയായിരുന്നു. ബാങ്കില്‍ പോയി പണം അടച്ച് തിരിച്ച് വരുമ്പോള്‍ വഴിയരികില്‍ ഒരു ലോട്ടറിക്കച്ചവടക്കാരനെ കണ്ടു. അങ്ങോട്ട് പോയപ്പോള്‍ കടക്കാരന്‍ പറഞ്ഞത് നമ്പർ നോക്കി എടുക്കാനായിരുന്നു. അത് വേണ്ട ഒരെണ്ണം ഇങ്ങ് തന്നാല്‍ മതിയെന്നും പറഞ്ഞ് ടിക്കറ്റ് വാങ്ങി പോക്കറ്റിലിടുകയായിരുന്നുവെന്നും അഖിലേഷ് പറയുന്നു.

ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി

ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി ടിക്കറ്റ് അവിടുത്തെ അലമാരിയില്‍ വെച്ചു. വൈകുന്നേരമാണ് ബംപർ നറുക്കെടുക്കുന്നതും ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം അടിച്ച ഏജന്‍സിയുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്. അവരുടെ പടം കണ്ടപ്പോള്‍ ഇവരാണല്ലോ എനിക്ക് ടിക്കറ്റ് തന്നതെന്ന ഓർമ്മ വന്നു. ഉടന്‍ തന്നെ റൂമില്‍ പോയി ടിക്കറ്റ് നോക്കിയപ്പോള്‍ ആദ്യം വെച്ചിടത്ത് കണ്ടില്ല. താഴെ വീണ് കിടക്കുകയായിരുന്നു.

ടിക്കറ്റും സമ്മാന ഫലവും

ടിക്കറ്റും സമ്മാന ഫലവും

ടിക്കറ്റും സമ്മാന ഫലവും ഒത്തുനോക്കിയപ്പോള്‍ കിലുക്കം സിനിമയുടെ അവസ്ഥയായിരുന്നു. ഒരോ നമ്പറും ഒത്തുനോക്കി വിജയം ഉറപ്പിച്ചതിന് ശേഷം ആരോടും വിവരം പറയാതെ അവിടുന്ന് പുറത്തിറങ്ങി. നേരെ ആശുപത്രിയുടെ ചെയർമാന്റെ അടുത്തേക്കാണ്. ഞാന്‍ ചെന്നപ്പോള്‍ പുള്ളി എവിടെക്കോ പോവാന്‍ ഒരുങ്ങുകയാണ്. കാര്യം പറഞ്ഞപ്പോള്‍ പത്രം എടുത്ത് അവിടുന്നും വിജയം ഉറപ്പിച്ചു.

ബാങ്കിന്റെ കാര്യത്തിലടക്കം സഹായിച്ചത്

അദ്ദേഹമാണ് ബാങ്കിന്റെ കാര്യത്തിലടക്കം സഹായിച്ചത്. അദ്ദേഹവും ബാങ്കിലേക്ക് കൂടെ പോന്നു. ഉച്ചക്ക് ചോറ് കഴിക്കാനായി വീട്ടിലേക്ക് വന്നപ്പോഴാണ് ഭാര്യയോട് പറയുന്നത്. പിന്നീട് അമ്മയോട് പോയും കാര്യം പറഞ്ഞു. ആദ്യം ഭാര്യക്ക് വിശ്വാസമായിരുന്നില്ലെന്നും അഖിലേഷ് പറയുന്നു. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടല്ലോയെന്നാണ് എനിക്ക് ആദ്യം തന്നെ മനസ്സില്‍ വന്നതെന്നും ഭാര്യ പറയുന്നു.

English summary
Christmas Bumper Lottery: One crore prize for Kottayam resident Who Stay in rented house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X