ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇനി സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് ഇനി ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റേണ്ടതില്ല. ചുരിദാര്‍ ധരിച്ച് ക്ഷേത്രപ്രദര്‍ശനം നടത്താം. ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനത്തിന് അനുവദിക്കണമെന്നു കാണിച്ച് അഡ്വ റിയാ രാജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷാണ് ഉത്തരവിറക്കിയത്.

ചുരിദാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവെയാണ് സുപ്രധാന തീരുമാനം എടുത്തിട്ടുള്ളത്. നിരവധി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റരുതെന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെയും ജീവനക്കാരുടെയും നിലപാട്.

Padmanabha swami temple

നേരത്തെ കോടതി ഇടപെടലിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍ മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളെയും അമ്പലത്തില്‍ പ്രവേശിപ്പിക്കണമെന്ന് പറയുന്നുണ്ട്.

English summary
Women can now enter the famous Sree Padmanabhaswamy Temple by wearing churidar. The order in this regard was issued by the Executive Officer of the temple only by wearing a saree or wrapping a dhoti above the churidar. A person named Ria Raji approached the court against this custom.
Please Wait while comments are loading...