കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ മേഖലയിൽ മാത്രമല്ല പ്രതിസന്ധി; ടിപിആർ കുറഞ്ഞ ശേഷം ചിത്രീകരണം സംബന്ധിച്ച് തീരുമാനമെന്ന് സജി ചെറിയാൻ

സിനിമ മേഖലയിൽ മാത്രമല്ല പ്രതിസന്ധി; ടിപിആർ കുറഞ്ഞ ശേഷം ചിത്രീകരണം സംബന്ധിച്ച് തീരുമാനമെന്ന് സജി ചെറിയാൻ

Google Oneindia Malayalam News

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം സിനിമ ചിത്രീകരണം ഉൾപ്പടെ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും ഷൂട്ടിങ് അയൽസംസ്ഥാനങ്ങളിലേക്ക് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ ടിപിആർ കുറയാതെ തത്ക്കാലം ചിത്രീകരണം അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.

Saji Cheriyan

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ടെന്ന് സിനിമ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതേസമയം സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇളവുകൾ തനിക്ക് അനുവദിക്കാൻ സാധിക്കുന്നതല്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
നിയന്ത്രണങ്ങളിലെ ഇളവ് ചിലർ ദുരുപയോഗം ചെയ്യുന്നു. ഇത് തടഞ്ഞേ മതിയാവൂ | Oneindia Malayalam

ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെയെന്ന് പറഞ്ഞ അദ്ദേഹം വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്നും വ്യക്തമാക്കി. ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

സി​നി​മാ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഫെ​ഫ്‌​ക ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത​യ​ച്ചിരുന്നു.​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന,​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​വു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​ഏ​ഴോ​ളം​ ​സി​നി​മ​ക​ളാ​ണ് ​തെ​ലു​ങ്കാ​ന​യി​ലേ​ക്കും​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്കും​ ​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി​ ​പോ​കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​ന​ഷ്ട​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

English summary
Cinema Shooting: Government will take decision only after a fall in TPR says Saji Cheriyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X