കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴപ്പന്മാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ജാഗ്രത!!! വരുന്നൂ... ആഭ്യന്തര വിജിലന്‍സ് സംവിധാനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പിലാക്കണമെന്ന് ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. നാല് മാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ട് തവണയോ എല്ലാ ഓഫീസുകളിലും ഓഡിറ്റ് സംവിധാനം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഴപ്പന്മാരും അഴിമതിക്കാരുമായ ഉദോഗസ്ഥരെ പിടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പിലാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. സെക്രട്ടറിയേറ്റിലടക്കം ഈ സംവിധാനം സ്ഥാപിക്കണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം.

മന്ത്രിമാരുടെ കേസുകളില്‍ മൃദു സമീപനം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ വേട്ടയാടുകയാണ് എന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള അടുത്ത നടപടി. ഐഎഎസ് ഉദ്യോഗസ്ഥരും പ്രതിപക്ഷ പാര്‍ട്ടികളും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള പുതിയ സര്‍ക്കുലറും.

സെക്രട്ടേറിയേറ്റിലും വേണം

സെക്രട്ടേറിയേറ്റിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പിലാക്കണമെന്നാണ് ആവശ്യം. അഴിമതിയുടെ അളവ് കുറയ്ക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

പണിയെടക്കാത്തവരെയും തിരിച്ചറിയാം

ഈ സംവിധാനത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരേയും പണിയെടുക്കാത്തവരേയും കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരേയും ഇതിലൂടെ തിരിച്ചറിയാം.

ഓഡിറ്റ് സംവിധാനം

നാല് മാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ട് തവണയോ എല്ലാ ഓഫീസുകളിലും ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും കെട്ടിക്കിടക്കുന്ന ഫയലുകളേക്കുറിച്ചും ഏതൊക്കെ തീര്‍പ്പാക്കി ഇനി തീര്‍പ്പാക്കാനുള്ളതെത്ര തുടങ്ങിയ വിവരങ്ങളിലും കൃത്യതയുണ്ടാകും.

ഓരോ ഓഫീസിലും മേധാവി

ഓരോ ഓഫീസിലെയും രണ്ടാമത്തെ സീനിയര്‍ ഉദ്യോഗസ്ഥനായിരിക്കണം ആഭ്യന്തര വിജിലന്‍സിന്റെ മേധാവി. ഓഫീസില്‍ കൃത്യമായി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ പരിശോധിക്കണം.

English summary
Vigilance Director Jacob Thomas published a circular for internal vigilance system in Government Offices. It demands internal auditing in every four months or twice in an year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X