പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തിയ 'ഭീകരന്‍'! ഓട്ടവും ചാട്ടവും.. പിന്നാലെ ഓടി പോലീസ്! നാടകീയത
Recommended Video

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പത്രിക സമര്‍പ്പിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു. ആഘോഷപൂര്‍വ്വമായ പത്രികാ സമര്‍പ്പണത്തിന് ഇരുവരുടേയും റോഡ് ഷോയും നടന്നിരുന്നു.
പരിപാടികളും ചര്‍ച്ചകളും രാത്രിയോടെയാണ് അവസാനിച്ചത്. പിന്നാലെ ഇരുവരും രാത്രി വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ രാത്രി നടന്നതാകട്ടെ വന്‍ നാടകീയ രംഗങ്ങളും.

രാത്രിയോടെ
ചര്‍ച്ചകളും പരിപാടികളും കഴിഞ്ഞ് പ്രിയങ്ക രാത്രി 11.30 ഓടെയാണ് ഉറങ്ങാന്‍ പോയത്. എന്നാല്‍ പുലര്‍ച്ചയോടെ 'അവന്‍' പണി തുടങ്ങി. നല്ല ഒന്നാന്തരം മരപ്പട്ടി, മരപ്പട്ടി തുനിഞ്ഞ് ഇറങ്ങിയതോടെ പ്രിയങ്കയുടെ ഉറക്കത്തിന്‍റെ കാര്യത്തില്‍ തിരുമാനമായി.

സ്വൈരം കൊടുക്കാതെ
ഗസ്റ്റ് ഹൗസിന്‍റെ തട്ടിന്‍ പുറത്ത് കൂടി മരപ്പട്ടി ഓടി നടന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായി. കൂടാതെ മരപ്പട്ടിയുടെ ഗന്ധവും പ്രിയങ്ക ഗാന്ധിയെ അസ്വസ്ഥയാക്കി.ഒടുവില്‍ പോലീസ് തന്നെ മരപ്പട്ടിയെ ഒതുക്കാന്‍ രംഗത്തെത്തി.

പോലീസ് പരാജയപ്പെട്ടു
പക്ഷേ കാര്യമുണ്ടായില്ല, ഏറെ നേരത്തേ പരിശ്രമത്തിന് ഒടുവില്‍ പോലീസ് പരാജയം സമ്മതിച്ചു. ഇതോടെ പ്രിയങ്കയുടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലര്‍ച്ച തന്നെ മാറ്റാനായി ഉദ്യോഗസ്ഥരുടെ ആലോചന.

രാത്രി തന്നെ
അവിടേക്ക് പോകാന്‍ എസ്പിജി മാനദണ്ഡ പ്രകാരമുള്ള വാഹന വ്യൂഹങ്ങള്‍ എല്ലാം പുലര്‍ച്ച തന്നെ ഒരുക്കി. സ്പെഷ്യല്‍ ബ്രാഞ്ചിനും ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കി. അപ്പോഴേക്കും മരപ്പട്ടി തട്ടിന്‍ പുറത്തെ പ്രകടനം അവസാനിപ്പിച്ചിരുന്നു.

പുലര്‍ച്ചയോടെ
ഇതോടെ പ്രിയങ്കയ്ക്കും പോലീസുകാര്‍ക്കും ആശ്വാസമായി. എന്നാല്‍ അപ്പോഴേക്കും സമയം പുലര്‍ച്ചെ നാലുമണി കഴിഞ്ഞിരുന്നു. രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറിന് തന്നെ പ്രിയങ്ക എഴുന്നേറ്റ് വയനാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി അങ്കം കുറിച്ചു, ഇനി പൊടിപാറും!












Click it and Unblock the Notifications