‘ഞാനൊരു ഡിവൈഎഫ്ഐ പ്രവർത്തകൻ’ : സിവിൽ പൊലീസ് ഓഫിസറുടെ പോസ്റ്റ് വിവാദമായി

  • Posted By:
Subscribe to Oneindia Malayalam

കാസർകോട്: ഞാനൊരു ഡിവൈഎഫ്ഐ പ്രവർത്തകൻ എന്ന് പറഞ്ഞ് ചിത്രങ്ങൾ സഹിതം സിവിൽ പൊലീസ് ഓഫിസർ വാട്സാപ് പോസ്റ്റിട്ടത് വിവാദമായി. നവംബർ മൂന്ന് ഡിവൈഎഫ്ഐ സ്ഥാപകദിനം എന്നു രേഖപ്പെടുത്തിയ ഡിവൈഎഫ്ഐ പതാക പതിച്ച ബാനറും ബാനറിനു പിന്നിൽ നിൽക്കുന്ന യുവസംഘത്തിന്റെ പടവുമുള്ള ചിത്രങ്ങൾ സഹിതമാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെ സിവിൽ പൊലീസ് ഓഫീസർ പോസ്റ്റിട്ടത്.

കുഴിയെടുത്ത് ഗെയില്‍ മുന്നോട്ട്.... കത്തിച്ച ടയറൊക്കെ വെറുതെയായി; തടയാന്‍ ധൈര്യപ്പെടാതെ സമരക്കാര്‍?

ചിത്രത്തിൽ സംഘത്തിന്റെ മുന്നിലായി നിൽക്കുന്ന പൊലീസ് ഓഫിസർ. പൊലീസ് ഉദ്യോഗസ്ഥരാണ് ആരോപണവുമായി രംഗത്ത് വന്നത് . ഇത്തരമൊരു പൊലീസുകാരന്റെ സേവനം രാഷ്ട്രീയമായ വിവേചനമുണ്ടാക്കുമെന്നാണ് പൊലീസുദ്യോഗസ്ഥരുടെ ആരോപണം.

policecap

ആഭ്യന്തരകാര്യങ്ങളിലെ രഹസ്യങ്ങള്‍പോലും ഇത്തരം പോലീസുകാര്‍ പാര്‍ട്ടിക്കാര്‍ക്ക് ചോര്‍ത്തി നല്‍കാനിടയുണ്ടെന്നും ഇത് നീതിനിഷേധത്തിനിടവരുത്തുമെന്നും പോലീസിനകത്ത് വിലയിരുത്തലുയര്‍ന്നു കഴിഞ്ഞു. പോസ്റ്റ് കണ്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഇത്തരമൊരു പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് വെളിപ്പെടുത്തി.


പോലീസുകാര്‍ക്ക് ഏത് രാഷ്ട്രീയത്തിലും വിശ്വസിക്കാം എങ്കിലും പരസ്യമായ രാഷ്ട്രീയപ്രചരണങ്ങളിലേര്‍പ്പെടരുതെന്നും രാഷ്ട്രീയ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദേശമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിലൊരു പോസ്റ്റിട്ടത്. മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.


English summary
Civil Police officers post got viral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്