കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാടിന് അഭിമാനമായി സിവില്‍ സര്‍വ്വീസില്‍ ദേവകി നിരഞ്ജന

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് ഒരാള്‍ക്ക് സിവില്‍ സര്‍വ്വീസ് ലഭിച്ചു. ലോകത്തിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷയായ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 605 -ാം റാങ്കുകാരിയായി പനമരം സ്വദേശിനി അഡ്വ.ദേവിക നിരഞ്ജന വയനാടിന് അഭിമാനമായി. പത്ത് ലക്ഷം പേരില്‍ നിന്ന് ആയിരം പേര്‍ മാത്രം ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മൂന്നാം ശ്രമത്തിലാണ് ബാംഗ്ളൂര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമബിരുദധാരിണിയായ ദേവകി അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

മുന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാ യിരുന്ന പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ച പനമരം സ്വദേശി എന്‍. സുരാജിന്റെയും പനമരത്തെ ബയോ ഹോം ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ: സുലോചനനയുടെയും ഏക മകളാണ് ദേവകി നിരഞ്ഞ്ജന. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെയും തൃശൂര്‍ ചിന്മയ മിഷന്‍ സ്‌കൂളില്‍ പ്ലസ്ടു വരെയും പഠിക്കുമ്പോള്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു ദേവകി നിരഞ്ജന .

devaki-niranjana

മൈസൂരില്‍ ജെ.എസ്.എസ്. കോളേജിലെ നിയമ പഠനത്തിന് ശേഷം ആറാം റാങ്കോടെയാണ് ബിരുദം നേടിയത്. ചെറുപ്പകാലത്തൊന്നും സിവില്‍ സര്‍വ്വീസ് മോഹമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തോളം ഡല്‍ഹിയിലെ ഒരു നിയമ സഹായ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരവെ കൂടെ ജോലി ചെയ്തവരെല്ലാം സിവില്‍ സര്‍വ്വീസ് കോച്ചിംഗിന് പോകുന്നതാണ് ദേവകിക്കും പ്രചോദനമായതെന്ന് പിതാവ് സുരാജ് പറഞ്ഞു. 2015-ല്‍ പ്രിലിമിനറി എഴുതിയെങ്കിലും വിജയിച്ചില്ല. ഡല്‍ഹിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി വീട്ടിലിരുന്ന് പഠിച്ച് 2016-ല്‍ പ്രിലിമിനറി പരീക്ഷ പാസ്സായി. എങ്കിലും മെയിന്‍ പരീക്ഷയില്‍ വിജയിച്ചില്ല.

പിന്നീട് കേരള സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ചേര്‍ന്നു. നിയമം തന്നെ ഐഛിക വിഷയമായെടുത്താണ് സിവില്‍ സര്‍വ്വീസിന് അപേക്ഷിച്ചത്. 2017 ജൂണില്‍ പ്രിലിമിനറി പരീക്ഷയും ഒക്ടോബറില്‍ മെയിന്‍ പരീക്ഷയും പാസ്സായ ശേഷം മാര്‍ച്ചിലായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ച.കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ വിജയമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ദേവകിയെ അഭിനന്ദനമറിയിച്ചു. 605 -ാം റാങ്കായതിനാല്‍ ഐ.എ. എസ് ലഭിക്കില്ല.

ഐപിഎസിന് സാധ്യതയുണ്ടായിരുന്നെങ്കിലും ഓപ്ഷന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഐഎഫ്എസോ ഐആര്‍.എസോ ആയിരിക്കും ലഭിക്കുക. മൂന്ന് മാസത്തിനകം ഇതിന്റെ അലോട്ട് മെന്റ് ലഭിക്കും. ഐആര്‍.എസ്. ആണ് ലഭിക്കുന്നതെങ്കില്‍ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിട്ടായിരിക്കും ആദ്യ നിയമനം.എന്തായാലും തനിക്കിത് അഭിമാന നിമിഷമാണന്നും ഇത്തവണ കിട്ടിയില്ലായിരുന്നങ്കില്‍ സിവില്‍ സര്‍വ്വീസ് ലഭിക്കുന്നതു വരെ ശ്രമിക്കുമായിരുന്നുവെന്നും അഡ്വ ദേവകി നിരഞ്ജന പറഞ്ഞു.

English summary
civil service exam ; wayand native got 605 rank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X