ലക്ഷ്യമിട്ടത് സര്‍ക്കാരിനെതിരേ സമരം!! പക്ഷെ പോരടിച്ചത് പരസ്പരം, തലസ്ഥാനത്ത് കൈയാങ്കളി!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ സമരം ചെയ്യാനെത്തിയവര്‍ തലസ്ഥാനത്ത് പരസ്പരം ഏറ്റുമുട്ടി. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തമ്മിലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടായത്. സെക്രട്ടേറിയറ്റിലെ സമരഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താന്‍ ഇരുസംഘടനകളും ബുധനാഴ്ച രാത്രിയോടെ തന്നെ എത്തിയിരുന്നു.

കോഴിക്കോട്ട് വീട്ടമ്മയെ പീഡിപ്പിച്ച് കൊന്നു; മകളുടെ മൃതദേഹം കനാലില്‍, എല്ലാം ചെയ്തത് ഒരാള്‍!!

ബിജെപി ഇനിയൊരു കളി കളിക്കും, ഒന്നൊന്നര കളി!! അവർ തിരിച്ചെത്തും, ഇതാണ് ലക്ഷ്യം...

1

സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ രണ്ടു ഭാഗത്തേക്ക് ബാരിക്കേഡ് വച്ച് പോലീസ് ഇവരെ വേര്‍തിരിച്ചിരുന്നു. എന്നാല്‍ രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പരിഹസിക്കുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

2

പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചെറിഞ്ഞു. കൂടാതെ കല്ലേറുമുണ്ടായി. നേതാക്കള്‍ ഇടപെട്ട് ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. കല്ലേറില്‍ പോലീസുകാരനു പരിക്കേറ്റിട്ടുണ്ട്.

English summary
Clash between youth congress workers and yuva morcha workers in secretariat gate
Please Wait while comments are loading...