ക്ലിഫ് ഹൗസ് ഉപരോധം സ്ട്രോങ് ആകും

ഉപരോധം അതി ശക്തമായി തന്നെ നടത്തും. അറസ്റ്റ് ചെയ്ത് നീക്കും വരെ ഉപരോധം തുടരും. മുഖ്യമന്ത്രിയുടെ രാജി തന്നെയാണ് ആവശ്യം- വൈക്കം വിശ്വന്‍ പറഞ്ഞു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിസംബര്‍ 9 ന് തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങുന്നത്. മുഖ്യമന്ത്രിയെ അല്ലാതെ മറ്റാരേയും ഉപരോധിക്കില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളേയും മറ്റ് മന്ത്രിമാരേയും തടയില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരുലക്ഷം പേരെ അണി നിരത്തി സെക്രട്ടേറിയറ്റ് ഉപരോധിച്ചതുപോലെ തന്നെ ക്ലിഫ് ഹൗസ് പൂര്‍ണമായും ഉപരോധിക്കും എന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഉപരോധം ദിവസവും ഉച്ചവരെ മാത്രമേ ഉണ്ടാകൂ എന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ക്ലിഫ് ഹൗസിലേക്കുള്ള റോഡുകളില്‍ ദേവസ്വം ബോര്‍ഡ് ജങ്ഷന്‍ മാത്രമേ ഉപരോധിക്കൂ എന്ന് കഴിഞ്ഞ ദിവസം സിപിഎം ജില്ല കമ്മിറ്റി അറിയിച്ചിരുന്നു.
ഇത്തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം തന്നെ ധാരണ പിശക് മൂലമാണ് എന്നാണ് വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications