• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വത്സൻ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം തന്നെ... വിശദീകരണവുമായി തന്ത്രി രംഗത്ത്...

ശബരിമല: വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പോലീസ് മൈക്കിലൂടെയായിരുന്നു വത്സൻ തില്ലങ്കേരി പ്രവർത്തകരുമായി സംസരിച്ചത്. എന്നാൽ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂവെന്നും തന്ത്രി പറഞ്ഞു.

'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്നും തന്ത്രി അറിയിച്ചു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗം കെപി ശങ്കർ ദാസും ആചാര ലംഘനം നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു.

ആചാരം ലംഘിച്ച് ദേവസ്വം ബോർഡ് അംഗവും

ആചാരം ലംഘിച്ച് ദേവസ്വം ബോർഡ് അംഗവും

കഴിഞ്ഞ ദിവസം പുലർച്ചെ നട തുറന്ന സമത്തായിരുന്നു ദേവസ്വം ബോർഡ് അംഗത്തിന്റെ നടപടി. ദേവസ്വംബോര്‍ഡംഗം കെ.പി.ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് അദ്ദേഹത്തെ വെട്ടിലാക്കിയത്. ല്‍സന്‍ തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് ദേവസ്വം ബോർഡ് അംഗം കെപി ശങ്കർദാസ് വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു.

സ്ത്രീകൾക്ക് നേരെ ആക്രോശിച്ച് അക്രമികൾ

സ്ത്രീകൾക്ക് നേരെ ആക്രോശിച്ച് അക്രമികൾ


അതേസമയം നേരത്തെ ശബരിമല സന്നിധാനത്ത് എത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ ആക്രോശം നടത്തുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ‘അടിച്ചു കൊല്ലെടാ അവളെ' എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിച്ചത്. പൊലീസിന്റെ കരവലയത്തിലുള്ള സ്ത്രീയ്ക്ക് നേരെ ആക്രമിക്കാന്‍ ശ്രിമിക്കുന്നതും വീഡിയോയില്‍ കാണാം.

50 വയസ്സ് കഴിഞ്ഞിട്ടും കാര്യമില്ല

50 വയസ്സ് കഴിഞ്ഞിട്ടും കാര്യമില്ല

രാവിലെ ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പോലീസ് പറഞ്ഞെങ്കിലും ഭക്തരെന്ന് അവകാശപ്പെട്ട നൂറോളം പേര്‍ ഇവരെ തടയുകയായിരുന്നു. അക്രമത്തില്‍ രാധ എന്ന സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാര കേസെടുത്തിട്ടുണ്ട്.

ആചാര ലംഘനം നടന്നിട്ടില്ല

ആചാര ലംഘനം നടന്നിട്ടില്ല

അതേസമയം ആചാര ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന വാദവുമായി വത്സൻ തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പതിനെട്ടാംപടി കയറാനെത്തിയത്. കയറുമ്പോഴാണ് പിന്നിൽ വലിയ ശബ്ദം കേട്ടത്. അപ്പോൾ തിരിഞ്ഞ് നോക്കി. അല്ലാതെ പതിനെട്ടാംപടി വഴി താഴെ ഇറങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

lok-sabha-home

English summary
Climbing pathinettampadi without irumudikettu is against Sabarimala custom says Tantri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more