മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട്, പക്ഷേ, മുഖ്യമന്ത്രിക്ക് എത്ര മാർക്ക്

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി | Oneindia Malayalam

  തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തി വീണ്ടും മാർക്കിടൽ പരിപാടിയുമായി മുഖ്യമന്ത്രി. ഓരോ വകുപ്പുകളുടെയും പ്രവർത്തനം വിലയിരുത്തിയുള്ള പ്രോഗ്രസ് റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രവർത്തനത്തെ വിലയിരുത്തുക.

  മോദിയുടെ 'നന്ദി' പോസ്റ്റിൽ പൊങ്കാല! കത്വ, ഉന്നാവോ പ്രതിഷേധം കമന്റുകളായി നിറഞ്ഞു... തിരികെ പോകണമെന്ന്

  ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളോടും പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകുന്ന പ്രത്യേക ഫോമിലാണ് മന്ത്രിമാർ വിവരങ്ങൾ പൂരിപ്പിച്ച് നൽകേണ്ടത്. ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികൾ, ചിലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ, അവ നടപ്പാക്കാൻ പ്രതീക്ഷിക്കുന്ന സമയം തുടങ്ങിയ വിവരങ്ങളാണ് മന്ത്രിമാർ ഫോമിൽ പൂരിപ്പിക്കേണ്ടത്. അതേസമയം, താൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനടക്കം മുഖ്യമന്ത്രി എത്ര മാർക്കിടുമെന്നത് വലിയ ചോദ്യമാണ്.

  pinarayi

  സർക്കാരിന്റെ രണ്ടാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും മാർക്കിടൽ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഒന്നാം വാർഷിക വേളയിലും ഓരോ വകുപ്പുകളുടെയും പ്രവർത്തനം വിലയിരുത്തി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അതേസമയം, പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാൻ ഓരോ വകുപ്പുകൾക്കും കഴിഞ്ഞോ എന്ന് വിലയിരുത്താൻ വേണ്ടിയാണ് പ്രോഗ്രസ് റിപ്പോർട്ടും മാർക്കിടലും നടത്തുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

  ഇസ്ലാം മതം സ്വീകരിച്ച ബൈബിൾ പണ്ഡിതന്റെ മൃതദേഹം മെഡിക്കൽ കോളേജിന്; മഹല്ല് കമ്മിറ്റിക്ക് തിരിച്ചടി...

  ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  cm pinarayi vijayan again making progress report of every ministers.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X