Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിക്കണ്ണന്റെ വെണ്ണക്കുടം പോലെ മോൻസന്റെ ചെമ്പോലയും തട്ടിപ്പ്; വെളിപ്പെടുത്തി പിണറായി വിജയൻ... ഇനിയെന്ത്?

തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച ചെമ്പോല തിട്ടൂരും വ്യാജമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം നിയമസഭയിൽ വിശദീകരിച്ചത്. മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ ഉണ്ടായിരുന്ന ചെമ്പോല തിട്ടൂരത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഏറെ വിവാദങ്ങളായിരുന്നു കേരളത്തിൽ ഉടലെടുത്തത്.

മോൻസൺ മാവുങ്കലിന്റെ ശേഖരത്തിലെ മറ്റ് വസ്തുക്കൾ വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആയിരുന്നു ചെമ്പോല തിട്ടൂരം സംബന്ധിച്ച വിവാദം വീണ്ടും പൊങ്ങിവന്നത്. ട്വന്റി ഫോർ ന്യൂസിലെ സഹിൻ ആന്റണിയായിരുന്നു ശബരിമല വിവാദ കാലത്ത് ഈ ചെമ്പോല തിട്ടൂരത്തിലെ വിവരങ്ങൾ വാർത്തയാക്കിയത്. പിന്നീട് മോൻസൺ വിവാദത്തിൽ സഹിൻ ആന്റണിയുടെ പേരും ഉയർന്നുവന്നിരുന്നു.

1

മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ ഉള്ള ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. കേസിൽ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും അക്കാര്യത്തിൽ ആർക്കും ഒരു ആക്ഷേപവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയത് സംബന്ധിച്ചും അന്വേഷിക്കുമെന്നും അതിൽ തെറ്റായി എന്തെങ്കിലും സംഭവിച്ചതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

ശബരിമലയിലെ ആചാരങ്ങളുടെ നടത്തിപ്പവകാശം അല അരയ വിഭാഗങ്ങൾക്കും ചീരപ്പൻചിറ കുടുംബത്തിനും പതിച്ചു നൽകുന്ന പന്തളം രാജാവിന്റെ തിട്ടൂരമാണ് ചെമ്പോലയിൽ ഉണ്ടായിരുന്നത് എന്നായിരുന്നു അവകാശവാദം. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകൾ പുറത്ത് വന്നതിന് പിറകെ ബിജെപി ആയിരുന്നു ചെമ്പോല തിട്ടൂരം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത്. ആധികാരിക രേഖ എന്നവണ്ണം സർക്കാരും ആ ചെമ്പോല ഉയർത്തിക്കാണിച്ചിരുന്നു എന്നാണ് ബിജെപി ആരോപണം.

3

മോൻസൺ മാവുങ്കലിന്റെ കൈവശം ഉണ്ടായിരുന്ന ചെമ്പോല ആധികാരിക രേഖയാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിവാദ കാലത്ത് ഈ ചെമ്പോലയിലെ എഴുത്തുരീതി സ്ഥിരീകരിച്ചത് ചരിത്രകാരനായ ഡോ എംആർ രാഘവ വാര്യർ ആയിരുന്നു. അതിന് പിറകെ ശബരിമല സ്ത്രീ പ്രവേശന വിധിയെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം ഈ രേഖ ഉയർത്തിക്കാട്ടി ചർച്ചകൾ മുന്നോട്ട് വച്ചിരുന്നു. എന്തായാലും സർക്കാർ അന്നും ഈ രേഖയെ ഔദ്യോഗിക രേഖ എന്ന മട്ടിൽ അവതരിപ്പിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

4

പല മാധ്യമങ്ങളും ചെമ്പോലയിലെ തിട്ടൂരത്തെ കുറിച്ച് അന്ന് വാർത്തകൾ നൽകിയിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയും അത്തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്. ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് ദേശാഭിമാനിയ്‌ക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.

5

ചെമ്പോല വിവാദവും മോൻസൺ വിവാദവും ഒടുവിൽ കേരളത്തിൽ മാധ്യമങ്ങൾ തമ്മിലുള്ള പോരിനും വഴിവച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ദിവസങ്ങളോളം ചെമ്പോല വിവാദം ചർച്ചയ്‌ക്കെടുത്തതും വിവാദമായിരുന്നു. ലഖിംപുർ കർഷക കൊലപാതകം നടന്ന ദിവസവും ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ചെയ്തത് ചെമ്പോലയുടെ ആധികാരികതയെ സംബന്ധിച്ചായിരുന്നു. ഈ ചർച്ചകൾക്കിടെ ആയിരുന്നു ട്വന്റിഫോർ ന്യൂസിലെ മാധ്യമ പ്രവർത്തകനായ സഹിൻ ആന്റണിയ്ക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ ചില പരാമർശങ്ങൾ നടത്തപ്പെട്ടതും. ഇതിന് മറുപടിയായി ട്വന്റിഫോർ ന്യൂസ് രംഗത്ത് വരികയും ചെയ്തിരുന്നു.

6

ചെമ്പോല തിട്ടൂരം വ്യാജമാണെന്ന വാദവുമായി ചരിത്രകാരൻ ഡോ എംജി ശശിഭൂഷണും രംഗത്ത് വന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ തന്നെ ആയിരുന്നു ഇത്. എംആർ രാഘവ വാര്യർ സത്യം വെളിപ്പെടുത്തണം എന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനിടെ ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പികെ സജീവും ചില കാര്യങ്ങൾ മുന്നോട്ട് വച്ചിരുന്നു. ചെമ്പോലയുടെ കാലപ്പഴക്കമോ മറ്റോ അല്ല വിഷയമം എന്നും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് യാഥാർത്ഥ്യം എന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് ചില തെളിവുകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു.

7

ചെമ്പോല തിട്ടൂരത്തിൽ പറയുന്ന കാര്യങ്ങളും ശബരിമല സ്ത്രീ പ്രവേശന വിധിയും തമ്മിൽ ബന്ധമൊന്നും ഇല്ലെന്നാണ് ഇടത് അനുകൂലികൾ സ്വീകരിക്കുന്ന നിലപാട്. ശബരിമലയിലെ ആചാരണ സംരക്ഷണത്തിന്റെ പേരിൽ സ്ത്രീ പ്രവേശനത്തിനെതിരെ സംഘപരിവാർ സംഘടനകൾ അടക്കമുള്ളവ രംഗത്ത് വന്ന സാഹചര്യത്തിലാണ് അവിടത്തെ ആചാരങ്ങളും ചരിത്രവും വ്യാപകമായി പരിശോധിക്കപ്പെട്ടത്. അതിന്റെ കൂട്ടത്തിൽ ആയിരുന്നു ഇത്തരമൊരു ചെമ്പോലയെ കുറിച്ചുള്ള വാർത്തയും ഉൾപ്പെട്ടത്. ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ചുള്ള മറ്റ് ചരിത്രങ്ങളും ലഭ്യമാണെന്ന സാഹചര്യത്തിൽ ഈ ചെമ്പോല തിട്ടൂരം വ്യാജമാണോ എന്നത് പോലും ഒരു ചർച്ചാ വിഷയമല്ലെന്നും ചിലർ നിലപാട് സ്വീകരിക്കുന്നുണ്ട്.

8

എന്തായാലും മോൻസൺ വിവാദത്തിൽ മാധ്യമങ്ങൾ തമ്മിലുള്ള തർക്കം ഉടനടിയൊന്നും അവസാനിക്കുമെന്ന് കരുതാൻ ആവില്ല. ആരോപണ വിധേയനായ സഹിൻ ആന്റണിയെ ട്വന്റിഫോർ ന്യൂസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് എന്ന രീതിയിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്. ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സ്ഥിതിയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും അത് ചർച്ചയ്‌ക്കെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചകൾ പ്രത്യേക താത്പര്യം എടുത്തിരുന്നു എന്നൊരു ആക്ഷേപവും ഉണ്ട്. ഇതിന്റെ പേരിൽ മാധ്യമങ്ങൾ തമ്മിലുള്ള അടുത്ത പോർ വിളി ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

9

മോൻസൺ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ പുലർത്തിയിരുന്ന അടുപ്പം എന്തായാലും ഇനി കൂടുതൽ വിവാദത്തിലേക്ക് നീങ്ങും. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോൻസൺ മാവുങ്കലിന്റെ വീട് സന്ദർശിച്ചത് എന്നതിൽ വ്യക്തതയില്ല എന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചിട്ടുള്ളത്. മോൻസന്റെ വീട് സന്ദർശിച്ചതിന് ശേഷം പുരാവസ്തുക്കളിലും അയാളുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നിയതിനെ തുടർന്നാണ് ലോക്‌നാഥ് ബെഹ്‌റ ഇഡ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത് എന്നും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. കൊക്കൂൺ സമ്മേളനത്തിൽ മോൻസൺ പങ്കെടുത്തതായി രേഖകൾ ഇല്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആൾ ആയിരുന്നു. സുധാകരനെതിരേയും പരാതിയിൽ ​ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+