ജനങ്ങൾക്ക് മേൽ കുതിര കയറാൻ അനുവദിക്കില്ല, പോലീസിന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

  • Written By:
Subscribe to Oneindia Malayalam

കണ്ണൂർ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടർന്നുള്ള വിവാദം കത്തിനിൽക്കെ പോലീസുകാർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് മേൽ കുതിര കയറാൻ ചില പോലീസുകാർ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച സിസിടിവി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പോലീസ് കുടുങ്ങുന്നു.. ഡോക്ടർമാരുടെ മൊഴി പുറത്ത്

ജനങ്ങളോട് മനുഷ്യത്വരഹിതമായി പെരുമാറിയിൽ കുറ്റവാളികളോടുള്ള സമീപനമായിരിക്കും അത്തരം പോലീസുകാരോടും ഉണ്ടാവുക. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ പോലീസിന് തടസമുണ്ടാവില്ല. പോലീസിനെ നവീകരിക്കാനും മര്യാദ പഠിപ്പിക്കാനുമാണ് ലോക്കപ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. പൗരന്മാരുടെ അർഹമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പോലീസുകാർ തന്നെ ജനങ്ങൾക്ക് മേൽ കുതിര കയറിയാൽ കുറ്റവാളികളോട് സ്വീകരിക്കുന്ന നിലപാട് തന്നെയാവും അവരോടും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi

അതേസമയം, സംസ്ഥാനത്ത് ലോക്കപ്പുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഡിജിപി ഉത്തരവിറക്കി. രണ്ടു ദിവസത്തിനകം മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. ലോക്കപ്പുള്ള 279 പോലീസ് സ്റ്റേഷനുകളിൽ നിലവിൽ സിസിടിവി ക്യാമറയുണ്ട്. ഇനി ബാക്കിയുള്ള 471 സ്റ്റേഷനുകളിൽ കൂടി ഉടൻതന്നെ ക്യാമറ സ്ഥാപിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ സ്റ്റേഷനിലെ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ച് വയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വരാപ്പുഴയിലെ കസ്റ്റഡി മരണം വൻ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ ഉത്തരവ്.

വിവാഹം മുടക്കുമെന്ന് സിനിമാ രംഗത്തെ യുവതിയുടെ ഭീഷണി! രക്ഷയില്ലാതെ യുവാവ് കോടതിയിൽ...

പൊറുക്കാനാവാത്ത വാക്കുകൾ! ജോലി തെറിച്ചതിന് പിന്നാലെ വിഷ്ണുവിനെതിരെ ക്രിമിനൽ കേസും....

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cm pinarayi vijayan given warning to police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്