യൂദാസിന്റെയും യേശുവിന്റെയും പേര് പറഞ്ഞ് ആരെയെങ്കിലും ആകർഷിക്കാൻ മോഹിക്കുന്നവർ; മോദിക്ക് പിണറായിയുടെ മറുപടി
ഇതേയാളുകൾ തന്നെയാണ് ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ പ്രാർഥിക്കാനോ യാത്ര ചെയ്യാനോ സ്വതന്ത്രം നൽകാത്ത വണ്ണം ക്രൈസ്തവരെയും ഉപദ്രവിക്കുന്നത്. ഗ്രഹാം സ്റ്റെയ്ൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഇവിടെ ആരും മറന്നട്ട
തിരുവനന്തപുരം: വെള്ളി കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനെ പോലെയാണ് കേരളത്തിലെ ഇടത് സർക്കാർ എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി. യൂദാസിന്റെയും യേശുവിന്റെയും പേരു പറഞ്ഞ് ആരെയെങ്കിലും ആകർഷിക്കാമെന്ന് മോഹിക്കുന്നവർ തന്നെയാണ് രാജ്യത്ത് ക്രൈസ്തവരെ ഉപദ്രവിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. കാണ്ഡമാൽ ഉൾപ്പടെയുള്ള വിഷയങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

"യൂദാസിന്റെയും യേശുവിന്റെയും ഒക്കെ പേരുപറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകർഷിക്കാൻ പറ്റുമോയെന്ന് മോഹിക്കുന്നവരുണ്ട്. ഇതേയാളുകൾ തന്നെയാണ് ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ പ്രാർഥിക്കാനോ യാത്ര ചെയ്യാനോ സ്വതന്ത്രം നൽകാത്ത വണ്ണം ക്രൈസ്തവരെയും ഉപദ്രവിക്കുന്നത്. ഗ്രഹാം സ്റ്റെയ്ൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഇവിടെ ആരും മറന്നട്ടില്ല. കാണ്ഡമാലും മറന്നട്ടില്ല. അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചവർക്ക് കേന്ദ്രഭരണത്തിൽ സ്ഥാനമാനങ്ങൾ നൽകിയതും അങ്ങനെ മറക്കാനാകുന്നതല്ല," പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് യുഡിഎഫ് എൽഡിഎഫ് സർക്കാരുകളെ വിമർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈബിളിനെ ഉദ്ദരിച്ചത്. സൂര്യ പ്രകാശത്തെ പോലും വെറുതെ വിടാത്തവരാണ് യുഡിഎഫുകാർ എന്നു പറഞ്ഞ മോദി വെള്ളി കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനെ പോലെയാണ് കുറച്ച് സ്വർണ കശണങ്ങൾക്കുവേണ്ടി ഇടത് സർക്കാർ ഒറ്റിക്കൊടുത്തതെന്നും മോദി പറഞ്ഞു.
"വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ഒരു പാർട്ടിയുടെ ഭാഗമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഞങ്ങളുടെ പ്രചരണ പത്രികയിൽ തന്നെ ആചാരസംരക്ഷണം മുഖ്യഅജൻഡയാണ്. നാടിൻ്റെ സംസ്കാരത്തേയും നമ്മുടെ ആചാരത്തേയും പാരമ്പര്യത്തേയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ് എൽഡിഎഫ് നേതാക്കൾ. നാട്ടിലെ വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തത്. എൽഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങൾ ആക്രമിക്കാനൊരുങ്ങിയാൽ ഞങ്ങൾ കൈയും കെട്ടി നോക്കി നിൽക്കില്ല,"മോദി പറഞ്ഞു.
എന്നാൽ വിഷലിപ്തമായ വർഗീയവാദ ആശയങ്ങൾ ആയുധമാക്കി ബിജെപിയും, ആദർശങ്ങൾ അവർക്ക് പണയം വച്ച് അധികാരം മാത്രം ലക്ഷ്യമാക്കുന്ന യുഡിഎഫും നമ്മുടെ നാടിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിന് ഭീഷണിയാണെന്ന യാഥാർത്ഥ്യം കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ മതേതര പാരമ്പര്യവും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ സാധ്യമാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications