കണ്ണൂര്‍ സംഘര്‍ഷരഹിത ജില്ലയായി മാറും; പോലീസ് പോലീസാവണമെന്ന് മുഖ്യമന്ത്രി

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂര്‍: കണ്ണൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ എല്ലാവര്‍ക്കും ഒരേ മനസ്സായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിനെ സംഘര്‍ഷ രഹിത ജില്ലയായി മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുമ്പ് നടന്ന സമാധാനശ്രമങ്ങള്‍ പൂര്‍ണ ഫലം കണ്ടിട്ടില്ലെന്നും നേതാക്കള്‍ തമ്മിലുളള ധാരണ താഴെത്തട്ടിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സര്‍വകക്ഷിസമാധാന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കേസില്‍ പ്രതിയെ പിടിക്കാനായി ചെന്ന പൊലീസിനെ ചിലര്‍ സംഘം ചേര്‍ന്നു തിരിച്ചയയ്ക്കുകയും പൊലീസ് തിരിച്ചുപോരുകയും ചെയ്ത സംഭവമുണ്ടായി. ഇത്തരം സാഹചര്യത്തില്ർ പോലീസ് പോലീസായി തന്നെ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 നിയമ സംരക്ഷണം നല്‍കണം

നിയമ സംരക്ഷണം നല്‍കണം

പോലീസ് പിടികൂടിയ പ്രതികളെ തടിമിടുക്ക് കാണിച്ച് ഇറക്കികൊണ്ടുപൊകുന്നതും അനുവദിക്കരുത്. എന്നാല്‍ പ്രതികള്‍ക്കു നിയമപരമായ സഹായം നല്‍കുന്നതില്‍ തെറ്റില്ലെന്നും അത് പൗരന്റെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പോലീസ്

പോലീസ്

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഒരാഴ്ച മുന്‍പു കോങ്ങാട് ചുണ്ടേക്കാട് വച്ചു സിപിഎം പ്രവര്‍ത്തകര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

 പരിശോധന

പരിശോധന

അതേസമയം ആധുങ്ങള്‍ കണ്ടെത്താനുളള പരിശോധനകള്‍ തുടരുമെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.

 പോലീസ്

പോലീസ്

പ്രതികളെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സമ്മര്‍ദത്തിനു വഴങ്ങി തിരിച്ചുപോകാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

English summary
Chief Minister Pinarayi Vijayan says bring peace in Kannur
Please Wait while comments are loading...