Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി മോദിജീ'; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്.. മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയത്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് കേരളത്തിന്റെയും ജനങ്ങളുടെ പേരിൽ നന്ദി പറയുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങളുടെ പേരിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും കേരളത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ ഉത്തേജനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

modi

നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തുമയച്ചിട്ടുണ്ട്. കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 11.17 കിലോ മീറ്റർ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിർമാണോദ്‌ഘാടനം പ്രധാനമന്ത്രി സെപ്‌റ്റംബർ ഒന്നിനു നിർവഹിച്ചിരുന്നു.

മലയാളി പെണ്‍കൊടി...ഓണം സ്‌പെഷ്യല്‍ സെല്‍ഫിയുമായി ആരതി പൊടി

സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷയോടെയാണ്‌ ഈ പദ്ധതി ആവിഷ്‌കരിച്ചത്‌. മെട്രോ റെയിൽ രണ്ടാം ഘട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകും എന്നാണ് പ്രതീക്ഷ. കൊച്ചി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഐടി പ്രഫഷനലുകൾക്കും യുവ തലമുറയ്ക്കും ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണ് രണ്ടാം ഘട്ടം.

രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് സീപോർട്ട് - എയർപോർട്ട് റോഡിന്റെ വീതി കൂട്ടൽ നടന്നുവരികയാണ്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂർത്തിയായത്. 25.6 കിലോമീറ്റർ നീളമുള്ള പാതയിൽ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് ഫേസ് പദ്ധതിയിൽപ്പെടുത്തി പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കി.മീ 710.93 കോടിക്കു പൂർത്തിയായി. ഫേസ് 2 ബി പദ്ധതിയിൽപ്പെടുത്തി എസ്എൻ ജംക്‌ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+