കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് രാജേഷ്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി രാജേഷ് ആണ് കീഴടങ്ങിയത്. കല്ലേറ് കേസില്‍ മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കൊടി കൊണ്ട് അടിച്ച പ്രശോഭ് ആണ് തളിപ്പറമ്പ് പോലീസിന്റെ പിടില്‍ ആയത്.

2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വച്ചായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലേറ് ഉണ്ടായിത്. പോലീസ് അസ്സോസിയേഷന്‍ സംസ്ഥാന കായിക മേളയുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

CM Stone Pelting

ഇടത് പ്രവര്‍ത്തകരുടെ ശക്തമായ ഉപരോധത്തിനിടെ ആണ് കല്ലേറ് ഉണ്ടായത്. ഇന്നോവ കാറിന്‍റെ നടുവിലെ സീറ്റില്‍ ഇടത് ഭാഗത്തായിരുന്നു മുഖ്യമന്ത്രി ഇരുന്നിരുന്നത്. രണ്ട് വശത്ത് നിന്നും കല്ലേറ് ഉണ്ടായതായണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ചെറിയ മുറിവേല്‍ക്കുകയും നെഞ്ചില്‍ കല്ലേറ് കൊണ്ട് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

കല്ലേറ് ഒരു പാട് വിവാദങ്ങള്‍ക്കായിരുന്നു കേരള രാഷ്ട്രീയത്തില്‍ വഴിവച്ചത്. കല്ലെറിഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍ ആണെന്നും ആസൂത്രിത നീക്കം ആയിരുന്നു എന്നും ആയിരുന്നു ആദ്യ റിപ്പോര്#ട്ടുകള്‍. എന്നാല്‍ യുഡിഎപ് പ്‌രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു എന്ന് ഇടത് പക്ഷം ആഞ്ഞടിച്ചു. ഓരോ ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവന്ന് ചാനലുകളും വിവാദത്തിന് കൊഴുപ്പേകി.

ആയിരത്തോളം പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരെല്ലാം തന്നെ സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. ഇത്രയധികം പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
CM Stone pelting case: main accused surrendered in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X