സരിത കത്ത് തിരുത്തിയത് മുഖ്യമന്ത്രിയ്ക്ക് പറഞ്ഞിട്ട്, ആദ്യകത്ത് കേരളത്തെ ഞെട്ടിയ്ക്കുന്നത്;സരിത...
തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായര്‍ പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയത് 30 പേജുള്ള കത്ത്. സോളാര്‍ കമ്മീഷനില്‍ സരിത നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. 30 പേജുള്ള കത്തിന് പകരം നാല് പേജുള്ള മറ്റൊരു കത്താണ് അഭിഭാഷകന്‍ മുഖേന സരിത മജിസ്‌ട്രേറ്റിനെ ഏല്‍പ്പിച്ചത്.
കത്ത് തിരുത്തുന്നതിന് വേണ്ടി മുഖ്യമന്ത്രിയില്‍ നിന്ന് ഇടപെടല്‍ ഉണ്ടായെന്നും സരിത കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സരിത. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി തന്നെ ജയിലില്‍ സന്ദര്‍ശിച്ചതെന്നും സരിത.

മുഖ്യമന്ത്രി പറഞ്ഞിട്ട്
പത്തനംതിട്ട ജയിലില്‍ വച്ച് സരിത ആദ്യം എഴുതിയ 30 പേജുള്ള കത്താണെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സ്വാധീനീയ്ക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് കത്ത് നാല് പേജാക്കി ചുരുക്കിയതെന്നും സരിത

അമ്മയോടും
തന്റെ അമ്മ വഴിയാണ് മുഖ്യമന്ത്രി തന്നെ സ്വാധീനീയ്ക്കാന്‍ ശ്രമിച്ചതെന്നും സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞു

വന്‍ രഹസ്യങ്ങള്‍
വന്‍ വിവാദങ്ങളായേക്കാവുന്ന ഒട്ടേറെ കാര്യങ്ങളായിരുന്നു 30 പേജുള്ള കത്തില്‍ ഉണ്ടായിരുന്നതെന്നും സരിത

ജയിലിലെത്തി
കത്തെഴുതിയത് പിന്നാലെ അമ്മയും ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയും ജയിലിലെത്തി തന്നെ കണ്ടുവെന്നും സരിത. ഈ കത്ത് പുറത്ത് വന്നാല്‍ തനിയ്ക്ക് ഭീഷണിയുണ്ടാകുമെന്ന് പറഞ്ഞതിനാലാണ് കത്ത് ചുരുക്കിയതെന്നും സരിത

ആവര്‍ത്തിച്ചു
കത്ത് മാറ്റുന്നതിനും നാല് പേജാക്കി ചുരുക്കുന്നതിനും മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും സരിത ആവര്‍ത്തിച്ചു.












Click it and Unblock the Notifications