കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രയിലെ പെണ്‍വിവാദം വിഷമിപ്പിച്ചെന്ന് മുഖ്യന്‍

• By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ വന്നിട്ടും സലീംരാജ് വന്നിട്ടും കുലുങ്ങാത്ത ആളാണ് നമ്മുടെ മുഖ്യന്‍. എന്ത് പ്രതിസസന്ധി വന്നാലും പതറാത്ത ആള്‍. അതിജീവന കലയുടെ ആചാര്യന്‍ എന്നാണ് ഒരു മാഗസിന്‍ അദ്ദേഹത്തെ കുറിച്ചുള്ള ലേഖനത്തിന് തലക്കെട്ട് കൊടുത്തത്.

അങ്ങനെയുളള ഉമ്മന്‍ ചാണ്ടിയും ഒരു സംഭവത്തില്‍ മാനസികമായി ഏറെ വിഷമിച്ചുപോയിട്ടുണ്ട്. അത് പക്ഷേ കുറച്ച് മുമ്പാണ്. ആന്റണി സ്ഥാനമൊഴിഞ്ഞ്, ആദ്യമായി മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നപ്പോള്‍....

Oommen Chandy

അമൃത എക്‌സ്പ്രസില്‍ ഒരു അന്യസ്ത്രീക്കൊപ്പം ഉമ്മന്‍ ചാണ്ടി യാത്ര ചെയ്തു എന്നായിരുന്നു ആരോപണം. യുഡിഎഫ് കണ്‍വീനര്‍ ആയിരിക്കുമ്പോള്‍ ചെയ്ത യാത്രയെച്ചൊല്ലി വിവാദം ഉണ്ടായത് മുഖ്യമന്ത്രിയായപ്പോള്‍. ഈ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചു എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

Post by Oommen Chandy.

എന്നാല്‍ അന്ന് കൂടെ യാത്ര ചെയ്തത് തന്റെ സ്വന്തം ഭാര്യ തന്നെയായിരുന്നു എന്ന് പിന്നീട് തെളിയിക്കാനായി. സാധാരണ എംഎല്‍എ ആന്റ് കമ്പാനിയന്‍ എന്ന് പേരിലാണ് ടിക്കറ്റ് എടുക്കാറുള്ളത്. പക്ഷേ അന്ന് ഭാര്യ പ്രത്യേകം ടിക്കറ്റ് എടുത്തു. അവരുടെ ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയായതിനാലായിരുന്നു അത്. പക്ഷേ മാധ്യമങ്ങള്‍ അത് തെറ്റായാണ് മനസ്സിലാക്കിയതെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞു.

പക്ഷേ ആ സംഭവം കൊണ്ട് മുഖ്യമന്ത്രിയുടെ ജീവിതത്തില്‍ ഒരു ഗുണം ഉണ്ടായി. സത്യം ഒരിക്കലും തിരസ്‌കരിക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടു. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന വിശ്വാസവും ഊട്ടിയുറപ്പിപ്പിക്കപ്പെട്ടു.

തന്റെ ഫേസ് ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇടാനുള്ള കാരണം മാത്രം വ്യക്തമല്ല. മന്ത്രിസഭ പുന:സംഘടന, പ്ലസ്ടു സീറ്റ്... വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടിക്ക് ക്ഷാമമില്ലല്ലോ....

English summary
CM writes about the old train journey controversy in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X