ലാവ്‌ലിന്‍ പോലെ വലിച്ച് നീട്ടാന്‍ സമ്മതിക്കില്ല; ഹൈക്കോടതിയില്‍ പോകുമെന്ന് ശശികുമാര്‍
തിരുവനന്തപുരം: തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസില്‍ പ്രതികരണവുമായി പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍. സര്‍ക്കാരിനെതിരായ വിധിപ്രസ്താവം വന്നിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ സമയബന്ധിതമായി കേസ് പരിഗണിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കും എന്നും ശശികുമാര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് പോലെ വലിച്ച് നീട്ടാന്‍ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയില്‍ ഒരു ജഡ്ജിക്ക് മുഖ്യമന്ത്രി കുറ്റക്കാരനാണ് എന്ന അഭിപ്രായമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകായുക്ത ഇത്രയും കാലം വിധി പറയാതിരുന്നത് ഭിന്നവിധിയായതിനാലായിരിക്കും എന്ന് ഞാന്‍ ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കുന്നു. ഹൈക്കോടതി നിര്‍ദേശം വന്നതിനാല്‍ ഈ വിധി പറയാന്‍ ലോകായുക്ത ബാധ്യസ്ഥരായി. സര്‍ക്കാരിന് എതിരായി ഒരു വിധി ഉണ്ട് എന്ന് വ്യക്തമാണ്.

അത് ലോകായുക്തയാണോ ഉപലോകായുക്തയാണോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇവിടെ അഴിമതി നടക്കുന്നു, ഇത് സ്വജനപക്ഷപാതമാണ് എന്നുള്ളത് തെളിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഗൗരവമുള്ള വിഷയമാണ്. മുഖ്യമന്ത്രിയായാലും മന്ത്രിമാരായും സംശയത്തിന് അതീതരായിരിക്കണം. ഏതെങ്കിലും ജഡ്ജി ഇത് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് ശരിയാണ് എന്ന് തെളിയിക്കുന്നത് വരെ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാകണം.
സാങ്കേതികമായിട്ട് മുഖ്യമന്ത്രിയായിട്ട് തുടരാം. മന്ത്രിമാര്‍ക്കും തുടരാം. പക്ഷെ ഇവിടെ ഒരു കോടതി വിശദമായ വാദങ്ങള്‍ക്ക് ശേഷവും ഭിന്നാഭിപ്രായം വന്നത് കൊണ്ട് വാദം പറഞ്ഞില്ല. എന്നാല്‍ കോടതിയില്‍ വാദം വന്നപ്പോള്‍ രണ്ട് പേരും അനുകൂലിച്ചവരാണ്. രണ്ട് പേരും എന്റെ ഹര്‍ജിക്ക് അനുകൂലമായി പരാമര്‍ശം നടത്തിയവരാണ്. ഇപ്പോള്‍ ഏത് അടിസ്ഥാനത്തിലാണ് മറിച്ചൊരു വിധി പറയാന്‍ തയ്യാറായത് എന്ന് പരിശോധിക്കണം.
പ്രത്യേകിച്ച് പയസ് കുര്യാക്കോസിന്റെ വിധി വളരെ സ്‌പെസിഫിക്ക് ആണ്. ലാവ്‌ലിന്‍ കേസ് പോലെ വലിച്ച് നീട്ടിക്കൊണ്ട് പോകാന്‍ അനുവദിക്കില്ല എന്നും സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഇതില്‍ സത്യം പുറത്ത് കൊണ്ടുവരും എന്നും ആര്‍ എസ് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നാണ് ലോകായുക്ത കേസ് വിശാല ബെഞ്ചിലേക്ക് വിട്ടത്. ലോകായുക്ത ജസ്റ്റിസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ ഉല്‍ റഷീദുമാണ് കേസ് പരിഗണിച്ചിരുന്നത്.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതു എന്നാണ് പിണറായി വിജയനും ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരായ പരാതി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാറാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം നടത്തിയവരില്‍നിന്ന് തിരിച്ചുപിടിക്കണം എന്നും ഇവരെ അയോഗ്യരാക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.












Click it and Unblock the Notifications