സഹകരണ വാരാഘോഷം: കോഴിക്കോട്ട് ജിഎസ്ടി സെമിനാർ, 1000 ജൈവകൃഷിത്തോട്ടങ്ങൾ

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബർ 14 ന് കോഴിക്കോട്ട് നടക്കും. പരിപാടിയുടെ ഭാഗമായി വിഷുവിന് വിളവെടുക്കാൻ പാകത്തിൽ ജില്ലയിൽ 1000 ജൈവകൃഷിത്തോട്ടങ്ങൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. 14ന് രാവിലെ 10 മണിക്ക് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ 64 -) മത് സഹകരണ വാരാഘോഷ പരിപാടികൾ കോഴിക്കോട് ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യും. സഹകരണസംഘം രജിസ്ട്രാർ എസ്.ലളിതാംബിക ഐഎഎസ് പതാക ഉയർത്തും.

11.30ന് ജിഎസ്ടിയും നവകേരള വികസനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മൂന്നു മണിക്ക് കോഴിക്കോട് കടപ്പുറത്തുനിന്നും മുതലക്കുളം മൈതാനം വരെ ഘോഷയാത്ര നടക്കും. 5 മണിക്ക് മുതലക്കുളം മൈതാനിയിൽ പൊതുസമ്മേളനം എക്സൈസ് - തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

kadakampally

നവംബർ 10 ന് വൈകുന്നേരം 5 മണിക്ക് വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, കോഴിക്കോട്, ഫറോക്ക്, താമരശേരി, കുന്ദമംഗലം നഗരങ്ങളിൽ സഹകരണ വാരാഘോഷ വിളംബര ജാഥകൾ നടക്കും.പ്രചാരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമായതിനാൽ ഫ്ലക്സുകൾ ഒഴിവാക്കുമെന്നും ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികൾ പറഞ്ഞു. ഹരിതകേരളം, ശുചിത്വകേരളം പദ്ധതികളോട് സഹകരിച്ചുകൊണ്ടാണ് വിഷുവിന് വിളവെടുക്കാൻ പാകത്തിൽ 1000 ജൈവ കൃഷിയിടങ്ങൾ ഒരുക്കുന്നത്.

ഹരിതം സഹകരണം എന്ന പേരിൽ 250 മഴക്കുഴികൾ നിർമിക്കുമെന്നും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, സഹകരണ ജോയിന്റ് രജിസ്ട്രാർ പി.കെ പുരുഷോത്തമൻ, കോഴിക്കോട് ടൗൺ സഹകരണ ബാങ്ക് പ്രസിഡന്റ് എം. ഭാസ്കരൻ, അസിസ്റ്റന്റ് രജിസ്ട്രാർ പി.കെ സുരേഷ്, ടി.എച്ച് ഹരീഷ് കുമാർ, ജോയിന്റ് ഡയരക്റ്റർ പി.എസ് മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English summary
Cooperative week celebration statelevel inaugration will be held on calicut on november 14th. minister kadakampally surendran will inaugrate the function. Gst seminar will be Inaugrated by Finanace minster Dr Thomas issac.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്