എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍... സംഭവം മലപ്പുറത്ത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മലപ്പുറം: എസ്എസ്എല്‍സിബുക്കില്‍ സ്‌കൂളിന്റെ സീല്‍ ആണ് പതിപ്പിക്കുക. അതില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ആ കുട്ടികളുടെ ഉപരിപഠനം തന്നെ അവതാളത്തിലാകും എന്ന് ഉറപ്പാണ്,

അങ്ങനെയൊരു സംഗതിയാണ് ഇപ്പോള്‍ മലപ്പുറത്ത് സംഭവിച്ചിരിക്കുന്നത്. സ്‌കൂളിന്റെ സീല്‍ പതിപ്പിക്കുന്നതിന് പകരം പതിപ്പിച്ചത് ഒരു സഹകരണ സംഘത്തിന്റെ സീല്‍!

Malappuram SSLC Book

മലപ്പുറം ജില്ലയിലെ എടവണ്ണപ്പുറം ചാലിയപ്പുറം ജിവിഎച്ച്എസ്സില്‍ ആണ് ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത്. പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ സീല്‍ ആണ് കുട്ടികളുടെ എസ്എസ്എല്‍സി ബുക്കില്‍ പതിപ്പിച്ചിരിക്കുന്നത്.

അമ്പതോളം കുട്ടികളുടെ എസ്എസ്എല്‍സി ബുക്കില്‍ ആണ് സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഇത്തരം ഒരു പിഴവ് സംഭവിച്ചിരിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് ഇത്തരം ഒരു പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്.്അബദ്ധത്തില്‍ സംഭവിച്ച പിഴവ് എന്ന് പറഞ്ഞ് കൈകഴുകുകയാ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍. പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Co Operative Society's seal in SSLC book in Malappuram School
Please Wait while comments are loading...