കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കളക്ടര്‍ ബ്രോ'യെ കുടുക്കാന്‍ വിവരാവകാശവുമായി വിരമിച്ച ഉദ്യോഗസ്ഥന്‍, മറുപടി ഫേസ്ബുക്കില്‍!!!

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് 'കളക്ടര്‍ ബ്രോ' എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രശാന്ത് നായര്‍ അതുകൊണ്ട് മാത്രമല്ല ഏവര്‍ക്കും പ്രിയങ്കരനായത്.

ഓപ്പറേഷന്‍ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട്, ഏയ് ഓട്ടോ, സവാരി ഗിരിഗിരി തുടങ്ങി പ്രശാന്ത് നായര്‍ തുടക്കമിട്ട പദ്ധതികള്‍ ഏറെയാണ്. പണമില്ലാത്തതിന്റെ പേരില്‍ കോഴിക്കോട് നഗരത്തില്‍ ആരും വിശന്നിരിയ്ക്കരുത് എന്നതായിരുന്നു 'ഓപ്പറേഷന്‍ സുലൈമാനിയുടെ' ലക്ഷ്യം.

ഇപ്പോള്‍ അതൊന്നും അല്ല വിഷയം. കളക്ടര്‍ ചെയ്യുന്ന ജനോപകാര പ്രവര്‍ത്തനങ്ങളൊക്കെ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ എന്നാണ് വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ സംശയം. അത് വിവരാവകാശ അപേക്ഷയായി കളക്ടര്‍ക്ക് മുന്നില്‍ എത്തുകയും ചെയ്തു. സ്വാഭാവികമായും അതിന് മറുപടി നല്‍കിയിട്ടുണ്ടാകും. എന്നാല്‍ അതിലും കിടിലമായിരുന്നു കളക്ടര്‍ ബ്രോ ഫേസ്ബുക്കിലൂടെ നല്‍കിയ മറപടി.

വിവരാവകാശം

വിവരാവകാശം

പൊതുജനങ്ങളെ സഹകരിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവുണ്ടോ എന്നാണ് വിവാരവകാശ അപേക്ഷകന്റെ ചോദ്യം. അത് മാത്രമല്ല, മറ്റ് പല കാര്യങ്ങളും ചോദിച്ചിട്ടുണ്ട്.

വിരമിച്ച ഉദ്യോഗസ്ഥന്‍

വിരമിച്ച ഉദ്യോഗസ്ഥന്‍

വിരമിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് കളക്ടറെ കുഴക്കാന്‍ വേണ്ടി ഇത്തരം ഒരു വിവരാവകാശേ അപേക്ഷ നല്‍കിയിട്ടുള്ളത്. പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിയ്ക്കുന്നത് അത് ഒരു വിരമിച്ച പോലീസുകാരന്‍ ആണെന്നാണ്.

ഭക്ഷണം കഴിച്ചവരുടെ പേരും വേണം?

ഭക്ഷണം കഴിച്ചവരുടെ പേരും വേണം?

വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിച്ചിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഭക്ഷണം കഴിച്ചവരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടതാണ് ഞെട്ടിപ്പിയ്ക്കുന്ന മറ്റൊന്ന്.

കിടിലന്‍ മറുപടി

കിടിലന്‍ മറുപടി

ഔദ്യോഗികമായ ആ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി നല്‍കിയിട്ടുണ്ടാകും. എന്നാല്‍ കിടിലന്‍ മറുപടിയാണ് കളക്ചര്‍ ഫേസ്ബുക്കിലൂടെ നല്‍കിയത്.

വിരമിച്ചാല്‍ വിശ്രമം

വിരമിച്ചാല്‍ വിശ്രമം

വിരമിച്ചുകഴിഞ്ഞാല്‍ വിശ്രമമാണുചിതം എന്ന പറഞ്ഞുകൊണ്ടാണ് കളക്ടറുടെ പോസ്റ്റ് തുടങ്ങുന്നത്. മൊയ്‌ലാളിമാരുടെ കൊട്ടേഷന്‍ എടുത്ത് ജീവിതച്ചെലവ് കണ്ടെത്തുന്നത് നാണക്കേടാണെന്നും പറയുന്നു.

കളക്ടറേറ്റ് കിടുങ്ങുപ്പോയി!!!

കളക്ടറേറ്റ് കിടുങ്ങുപ്പോയി!!!

വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങള്‍ കേട്ട് 'കളക്ടറേറ്റ് ആകെ കിടുങ്ങിപ്പോയി' എന്നാണ് കളക്ടര്‍ ബ്രോയുടെ പരിഹാസം.

ജസ്റ്റ് ഡിസംബര്‍ ദാറ്റ്!!!

ജസ്റ്റ് ഡിസംബര്‍ ദാറ്റ്!!!

ഈ ചങ്ങാതി നമ്മളെ ചിരിപ്പിച്ച് കൊല്ലും. ബൈ ദ ബൈ, കൊന്നാലും ശരി ചങ്ങായിം സ്‌പോണ്‍സര്‍മാരും ഉദ്ദേശിയ്ക്കുന്ന കച്ചോടം നടക്കൂല്ലെന്ന് കളക്ടര്‍ ഉറപ്പിച്ച് പറയുന്നു. ഏമാന്‍ കാക്കിയിട്ടിരുന്ന കാലത്ത് ഉറക്കെ ശബ്ദമുണ്ടാക്കി പാവങ്ങളെ പേടിപ്പിച്ച ഓര്‍മയിലായിരിയ്ക്കും. ഇപ്പോള്‍ അത് പോലെ ശബ്ദമുണ്ടാക്കിയാല്‍ കുട്ടികള്‍ പോലും ചിരിയ്ക്കും. ഇനീം ചിരിപ്പിയ്ക്കരുത്. ജസ്റ്റ് ഡിസംബര്‍ ദാറ്റ്!!!

ഇതാണ് ആ പോസ്റ്റ്

ഇതാണ് പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Collector Bro, Prasanth Nair's reply to RTI aplication on Facebook gone viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X