കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലക്കം മറിഞ്ഞ് ചെന്നിത്തല; കെ സുധാകരന് പിന്തുണ,'അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന നേതാവല്ല'

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരേയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സുധാകന്റെ പരാമർശത്തിനെതിരെ ആദ്യം ചെന്നിത്തല രംഗത്തെത്തിയിരുന്നു.

സുധാകരൻ വർഷങ്ങളായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. വിഷയത്തിൽ സുധാകരൻ നൽകിയ വിശദീകരണത്തിൽ താൻ തൃപ്തനാണ്.സുധാകരൻ സംസാരിച്ചത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ്. താൻ അദ്ദേഹത്തെ തള്ളി പറഞ്ഞിട്ടില്ല. തെറ്റിധാരണ പരത്തുന്ന വാർത്തകൾ നൽകരുത്.കഴിഞ്ഞ ദിവസം താൻ നടത്തിയത് ഒരു പൊതുവായ പ്രതികരണമായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞു.

co2-16124931

പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ പരാമാർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നായിരുന്നു കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആദ്യം ചെന്നിത്തല പറഞ്ഞത്. അരൂർ എംഎൽഎയായ ഷാനിമോൾ ഉസ്മാനും കെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമർശനമായിരുന്നു സുധകാരൻ ഉയർത്തിയത്.

തന്റെ പരാമർശത്തിൽ യാതൊരു തെറ്റുമില്ലെന്നും താൻ കെപിസിസി അധ്യക്ഷനാകുന്നത് തടയാൻ ഗൂഡസംഘം പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു സുധാകരൻ കുറ്റപ്പെടുത്തിയത്. തൊഴിലിനെ കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനകരമാകുന്നത്? തന്നെ വിമർശിക്കാൻ ഷാനി മോൾ ഉസ്മാൻ കെപിസിസി അധ്യക്ഷയാണോ? പറഞ്ഞ നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണ്. വിമർശകരെ തൃപ്തിപ്പെടുത്താൻ തന്റെ ശൈലി മാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ സുധാകരൻ തുറന്നടിച്ചിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

അതേസമയം വിവാദത്തിൽ സുധാകരനെതിരെ നടപടി വേണമെന്ന വികാരം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. സുധാകരനെ തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. സുധാകരൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുവേ സംസ്ഥാന കോണഅ‍ഗ്രസിൽ ഉയർന്ന പുതിയ ഗ്രൂപ്പ് പോര് കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സുധാകരന്റെ പരാമർശം പരിശോധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്നും എഐസിസി ജനറ്‍ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചിരുന്നു.

റിപ്പബ്ലിക്‌ ദിനത്തിലെ അക്രമസംഭവങ്ങളെ കാപ്പിറ്റോള്‍ ആക്രമത്തോടുപമിച്ച്‌ കേന്ദ്രം; അമേരിക്കക്ക്‌ മറുപടിറിപ്പബ്ലിക്‌ ദിനത്തിലെ അക്രമസംഭവങ്ങളെ കാപ്പിറ്റോള്‍ ആക്രമത്തോടുപമിച്ച്‌ കേന്ദ്രം; അമേരിക്കക്ക്‌ മറുപടി

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

ഉമ്മൻചാണ്ടിക്കെതിരെ പൊതുസ്വതന്ത്രൻ; കോട്ടയത്ത് രണ്ടും കൽപിച്ച് സിപിഎം..ഏറ്റുമാനൂരിലും പുതുമുഖം?ഉമ്മൻചാണ്ടിക്കെതിരെ പൊതുസ്വതന്ത്രൻ; കോട്ടയത്ത് രണ്ടും കൽപിച്ച് സിപിഎം..ഏറ്റുമാനൂരിലും പുതുമുഖം?

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കോഴിക്കോട് ജില്ലയിലെ സാന്ത്വന സ്പർശം അദാലത്ത്ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കോഴിക്കോട് ജില്ലയിലെ സാന്ത്വന സ്പർശം അദാലത്ത്

English summary
Comment against CM Pinarayi vijayan; Ramesh chennitha change stand,supports K sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X