വിവാഹത്തിന് ആചാരങ്ങള്‍ തെറ്റിച്ചു; നവദമ്പതികള്‍ക്ക് സമുദായ വിലക്ക്, വിലക്ക് കേട്ടാല്‍ ഞെട്ടും!

  • By: Akshay
Subscribe to Oneindia Malayalam

മാനന്തവാടി: നാല് വര്‍ഷമായി യുവദമ്പതികള്‍ക്ക് സമുദായത്തിന്റെ ഊരു വിലക്ക്. സ്വദേശികളായ അരുണ്‍-സുകന്യ ദമ്പതികള്‍ക്കാണ് നാലര വര്‍ഷമായി യാദവ സമുദായം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. യാദവ സമുദായത്തിലെ അംഗങ്ങളായ അരുണ്‍സുകന്യ ദമ്പതികള്‍ 2012 ലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഒരോ സമുദായത്തിലെ അംഗങ്ങളായിട്ടും ആചാരങ്ങള്‍ തെറ്റിച്ചതിന്റെ പേരിലാണ് ഇരുവര്‍ക്കും സമുദായ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

അച്ഛനോടോ അമ്മയോടോ സംസാരിക്കാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പാടില്ല. സമുദായത്തില്‍ വിവാഹമരണാനന്തര ചടങ്ങുകളിലും ദമ്പതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ചടങ്ങില്‍ അടുത്ത് ഇരുന്നതിന്റെ പേരില്‍ സുകന്യയുടെ കുടുംബത്തിന് മൂന്ന് മാസത്തേക്ക് വിലക്ക് കല്‍പ്പിച്ചിരുന്നു. ഇരുവരെയും കുലംകുത്തികളായും കളങ്കിതരായും വിശേഷിപ്പിച്ച് സമുദായം ലഘുലേഖയും പുറത്തിറക്കിയിരുന്നു.

Wedding

നാലര വര്‍ഷമായി സമുദായത്തില്‍ നിന്ന് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. വീട്ടില്‍ കയറാന്‍ പാടില്ല. മാതാപിതാക്കളോട് സംസാരിച്ചാല്‍ അവരെയും സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് ഭീഷണിയെന്ന് അരുണ്‍ പറയുന്നു. സംഭവത്തില്‍, പ്രധാനമന്ത്രി മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കിയതിനെത്തുടര്‍ന്ന്, മാനന്തവാടി പൊലീസ് ദമ്പതികളെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. യാദവ സമുദായത്തിലെ അംഗങ്ങളായ അരുണ്‍സുകന്യ ദമ്പതികള്‍ 2012 ലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

English summary
Community outcasts on young couple for love marriage
Please Wait while comments are loading...